വി. കുർബാനയും അനുദിന വചനവും: ഡിസംബർ 5

ഫാ. ആൽവിൻ mcbs

പിതാവായ ദൈവത്തെക്കുറിച്ച് പറയുമ്പോൾ ഈശോ തന്റെ ഉള്ളിലെ ഉറപ്പെന്താണന്ന് രേഖപ്പെടുത്തുന്നതാണ്, “എന്നെ അയച്ചവൻ എന്നോടു കൂടെയുണ്ട് ” എന്ന വാക്യം. രക്ഷാകര ദൗത്യം പൂർത്തിയാക്കുവാൻ അവന് സാധിച്ചത്, തന്നെ അയച്ച തന്റെ പിതാവ് തന്റെ കൂടെയുണ്ട് എന്ന ബോധ്യമായിരുന്നു. ആ പിതാവിന്റെ പുത്രനായ ഈശോയും തന്റെ ശിഷ്യരെ ലോകമെമ്പാടും പറഞ്ഞയച്ചപ്പോൾ നൽകിയ ഉറപ്പ്, “ലോകാവസാനം വരെ ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കും” എന്നതായിരുന്നു. ആ ഉറപ്പ് അവൻ പ്രാവർത്തികമാക്കിയത് “കുർബാന”യായിക്കൊണ്ടായിരുന്നു.

സഭയുടെ സകല പ്രേഷിത പ്രവർത്തനത്തിന്റെയും ഊർജ്ജം, ദൈവാലയത്തിൽ പരിശുദ്ധ ബലിപീഠത്തിൽ അർപ്പിക്കപ്പെടുന്ന കുർബാനയർപ്പണവും അതുവഴിയായി അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശോയുമാണ്. അയച്ചവൻ കുർബാനയായി കൂടെയുണ്ട് എന്ന ഉറപ്പ് നമ്മെ മുമ്പോട്ടു നയിക്കട്ടെ.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.