വി. കുർബാനയും അനുദിന വചനവും: ഡിസംബർ 4

ഫാ. ആൽവിൻ mcbs

സ്നാപകന്റെ ജനനത്തെക്കുറിച്ചുള്ള ദൈവീക അറിയിപ്പ് അവിശ്വസിക്കുന്ന സഖറിയായ്ക്ക് താൻ ആരാണ് എന്ന് ദൂതൻ വെളിപ്പെടുത്തുന്നു. “ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്‌. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു”. ഗബ്രിയേലിനെ പോലെ ദൈവസന്നിധിയിൽ നിൽക്കേണ്ടവരാണ് നമ്മൾ.

ഇന്നത് സാധ്യമാകുന്നത് കുർബാനയർപ്പണത്തിലാണ്. ദൈവാലയത്തിൽ പ്രവേശിച്ച് കുർബാനയായി,  അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ ബലിപീഠത്തിൽ ഉപവിഷ്ഠനായ തമ്പുരാന്റെ ചുറ്റും നിൽക്കുന്നത് ദൈവസന്നിധിയിൽ നിൽക്കുന്ന “ഗബ്രിയേൽ അനുഭവം” പ്രദാനം ചെയ്യുന്നു. ബലിപീഠത്തിൽ നിന്ന് “ഗബ്രിയേൽ അനുഭവം” സ്വന്തമാക്കിയവർ “സന്തോഷകരമായ വാർത്ത” (സുവിശേഷം) അറിയിക്കുന്നവരായിരിക്കും. കുർബാനയർപ്പണത്തിൽ പങ്കുചേർന്ന് ദൈവസന്നിധിയിൽ നിൽക്കുന്ന “ഗബ്രിയേൽ അനുഭവം” സ്വന്തമാക്കാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.