വി. കുർബാനയും അനുദിന വചനവും: ഡിസംബർ 3

ഫാ. ആൽവിൻ mcbs

ഗ്രാമങ്ങളിൽ ചുറ്റി സഞ്ചരിച്ച് പഠിപ്പിക്കുന്ന ഈശോ തന്റെ ശിഷ്യരെ സുവിശേഷ പ്രഘോഷണത്തിനായി അയക്കുമ്പോൾ, ശിഷ്യർ ജനങ്ങളോട് അഹ്വാനം ചെയ്യുന്നത് “അനുതപിക്കുവിൻ” എന്നാണ്. വിശുദ്ധ ഗ്രന്ഥം മുഴുവൻ അനുതാപത്തിലേക്കുള്ള ആഹ്വാനമാണ്. ഈശോ കുരിശുമരണം ഏറ്റെടുത്തതും അനുതപിക്കുന്നവർക്ക് രക്ഷ നൽകാനാണ്.

ഇന്നും നമ്മുടെ ദൈവാലയങ്ങളിലെ പരിശുദ്ധ ബലിപീഠത്തിൽ കുർബാനയായി അപ്പത്തിന്റെയും, വീഞ്ഞിന്റെയും രൂപത്തിൽ കൂദാശ ചെയ്യപ്പെടുന്നതും “അനുതപി”ച്ചെത്തുന്നവർക്കു വേണ്ടിയാണ്. വിശുദ്ധ കുമ്പസാരത്തിൽ അനുതപിച്ച്, പാപങ്ങൾ ഈശോയോട് ഏറ്റു പറഞ്ഞ് നിർമ്മലരായി തീരുന്ന ദൈവമക്കൾക്കുള്ള സ്നേഹ സമ്മാനമാണ് പരിശുദ്ധ കുർബാന. കാരണം ദൈവ നിർമ്മലതയുടെ പര്യായമായ പരിശുദ്ധ കുർബാനയ്ക്ക് ഈ ഭൂമിയിൽ ജീവിക്കണമെങ്കിൽ നിർമ്മലമായ മനുഷ്യ ഹൃദയം കൂടിയേ തീരൂ.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.