ദിവ്യകാരുണ്യഭക്തിക്ക് കുറ്റകൃത്യങ്ങളെ ഇല്ലാതാക്കാന്‍ കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠനഫലങ്ങള്‍

പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠനഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2013 -ല്‍ നടത്തിയ രണ്ട് ശാസ്ത്രീയപഠനങ്ങളാണ് വീണ്ടും ചര്‍ച്ചയ്ക്കു വഴിതുറന്നിരിക്കുന്നത്.

സഭാചരിത്രത്തിലുടനീളം അനേകം വിശുദ്ധരും പാപ്പാമാരും തിരുവോസ്തിയില്‍ സന്നിഹിതനായിരിക്കുന്ന ദിവ്യകാരുണ്യനാഥനോടുള്ള തങ്ങളുടെ അഗാധമായ ഭക്തിയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ദിവ്യകാരുണ്യഭക്തിയുടെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന വി. പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് പറഞ്ഞിട്ടുള്ളത്, ദിവ്യകാരുണ്യനാഥനായ യേശുവിനെ എത്ര കുറച്ച് ആരാധിക്കുന്നുവോ അത്രത്തോളം സാത്താന്‍ ശക്തനാകുന്നു എന്നാണ്.

ബെയ്‌ലോര്‍ സര്‍വ്വകലാശാല 18 -നും 28 -നും ഇടയില്‍ പ്രായത്തിലുള്ള പതിനയ്യായിരത്തിലധികം പേരില്‍ നടത്തിയ പഠനഫലം സൂചിപ്പിക്കുന്നതും, മതവിശ്വാസമുള്ളവരില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവാണെന്നാണ്. ഇതു തന്നെയാണ് അമേരിക്കയിലെ മൂന്നു സംസ്ഥാനങ്ങളിലെ 182 കൌണ്ടികളില്‍ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വ്വേ ഫലവും പറയുന്നത്.

2008-2010 കാലഘട്ടത്തിലെ സിയുഡാഡ് ജുവാരെസ് എന്ന മെക്‌സിക്കന്‍ സിറ്റി ദിവ്യകാരുണ്യ ആരാധനയിലെ കുറവ് സമൂഹത്തെ നശിപ്പിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്നും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടവും കൊലപാതകങ്ങളും ഈ നഗരത്തിന് ലോകത്തെ ഏറ്റവും അപകടമേറിയ നഗരങ്ങളിലൊന്നെന്ന കുപ്രസിദ്ധി നേടിക്കൊടുത്തു. എന്നാല്‍ 2013 -ല്‍ ഇവിടെ ദിവ്യകാരുണ്യ ആരാധനക്ക് തുടക്കമിടുകയും അതിനായി പ്രത്യേക ചാപ്പല്‍ തുറക്കുകയും ചെയ്തതോടെ അമേരിക്കയിലെ നിരവധി പട്ടണങ്ങളേക്കാള്‍ സുരക്ഷിതമായ നഗരമായി ഇത് മാറിക്കഴിഞ്ഞു.

ദിവ്യകാരുണ്യ ആരാധനയാണ് ഈ നാടകീയമാറ്റത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ന്യൂയോര്‍ക്കിലെ പ്രമുഖ അബോര്‍ഷനിസ്റ്റും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്ത ഡോ. ബെര്‍ണാഡ് നാഥാന്‍സണ്‍, ഗര്‍ഭഛിദ്രത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ദിവ്യകാരുണ്യത്തിനോടുള്ള വിശ്വാസമില്ലായ്മയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.