രക്ഷയുടെ പ്രതീകമായ വി. കുരിശിന്റെ സംരക്ഷണം തേടാം, ഈ പ്രാര്‍ത്ഥനയിലൂടെ

വി. ജോണ്‍ ക്രിസോസ്‌തോം പറഞ്ഞിട്ടുണ്ട്: ‘കുരിശടയാളം നിങ്ങളുടെ വിമോചനത്തിന്റെ അടയാളമാണ്. അത് വരയ്ക്കുമ്പോള്‍ നിങ്ങളുടെ മോചനദ്രവ്യമായി എന്താണ് നല്‍കിയതെന്ന് ഓര്‍മ്മിക്കുക. അപ്പോള്‍ നിങ്ങള്‍ മറ്റാരുടെയും അടിമയാകില്ല. അതിനാല്‍ നിങ്ങളുടെ വിരലു കൊണ്ടു മാത്രമല്ല, വിശ്വാസം കൊണ്ടും കുരിശു വരയ്ക്കുക. നിങ്ങളുടെ നെറ്റിയില്‍ ഈ അടയാളം പതിച്ചാല്‍ അശുദ്ധമായ അരൂപികള്‍ക്ക് നിങ്ങളുടെ മുമ്പിൽ നിൽക്കാന്‍ ധൈര്യമുണ്ടാവുകയില്ല. തന്നെ മുറിവേല്‍പ്പിച്ച ആയുധവും തനിക്കു മരണശിക്ഷ വിധിച്ച വാളും പിശാച് ആ കുരിശില്‍ കാണുന്നുണ്ട്’ എന്ന്.

ഈ വാക്യത്തില്‍ നിന്നു തന്നെ വ്യക്തമാകും കുരിശടയാളത്തിന്റെ ശക്തിയും അത് നല്‍കുന്ന സംരക്ഷണവും എത്രമാത്രം വലുതാണെന്ന്. കുരിശടയാളം ഭക്തിയോടെ വരയ്ക്കുന്നതോടൊപ്പം ഇടയ്‌ക്കെങ്കിലും വിശുദ്ധ കുരിശിന്റെ സംരക്ഷണം തേടിയുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതും നല്ലതാണ്. വിശുദ്ധ കുരിശിന്റെ സംരക്ഷണം തേടാവുന്ന തരത്തിലുള്ള ഒരു പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു.

‘രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശേ, എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബാംഗങ്ങളെയും എന്റെ സമൂഹത്തെയും എന്റെ നാടിനെയും അങ്ങേ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു. പൈശാചികബന്ധനത്തില്‍ നിന്നും അതിന്റെ ശക്തിയില്‍ നിന്നും മോചനം തരണമേ. ജോലിയിലും അധ്വാനത്തിലും കഴിയുന്ന എല്ലാവര്‍ക്കും വിജയം കൊടുക്കണമേ. പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍ ഇവയില്‍ നിന്നും സംരക്ഷണം തരണമേ. വിശുദ്ധ കുരിശിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന എല്ലാവരുടേയും നിയോഗങ്ങള്‍ സാധിച്ചു കൊടുക്കേണമേ.

”കുരിശാണ് രക്ഷ, കുരിശിലാണ് വിജയം, കുരിശിലാണ് മഹത്വം” (3 പ്രാവശ്യം) 1 സ്വര്‍ഗ്ഗ. 1 നന്മ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.