ജപമാല മധുരം ഒക്ടോബർ 23: ജപമാല സമർപ്പണം 

ജപമാല സമർപ്പണം 

ഫാ. അജോ രാമച്ചനാട്ട്

മുഖ്യദൂതനായ വി. മിഖായേലും പിന്നെ..

ഭൂമിയെ സ്വർഗവുമായി കൂട്ടിമുട്ടിക്കുന്നവന്റെ പേരാണ് മാലാഖ. ദൈവത്തെ പച്ചമണ്ണിലേക്ക് ഇറക്കി കൊണ്ടുവരുന്നവർ..
ഉല്പത്തി പുസ്തകം മുതലിങ്ങോട്ട്‌ എത്രയോ പ്രാവശ്യം ഈ മാലാഖമാർ സ്വർഗത്തെക്കൊണ്ട് ഭൂമിയെ തൊടുവിച്ചിട്ടുണ്ട് !

ജപമാലസമർപ്പണം ആരംഭിക്കുന്നത് മുഖ്യദൂതനായ മിഖായേലിന്റെ, അവന്റെ കൂടെയുള്ള അസംഖ്യം മാലാഖമാരുടെ സഹായവും മാധ്യസ്ഥവും തേടിക്കൊണ്ടാണ്. “നിങ്ങളുടെ സ്തുതികളോട് ചേർത്ത്” സമർപ്പിക്കണമെന്ന്. എപ്പോഴും ദൈവമുഖം കണ്ടുകൊണ്ടിരിക്കുന്ന മാലാഖമാരും വിശുദ്ധാത്മാക്കളും !
രക്ഷാകരപദ്ധതിയുടെ event managers !

ഞാൻ കണ്ടു മുട്ടുന്നവരെ സ്വർഗത്തിലേക്ക് Re-direct ചെയ്യാനാകുന്നുണ്ടോ എന്നൊരു ചോദ്യം മനസാക്ഷിയോട്..
കൃപയിലും വിശ്വാസത്തിലും ആഴപ്പെടുത്തി എത്ര പ്രേരെ എനിക്ക് തിരിച്ചയയ്ക്കാനാകുന്നുണ്ട് ?
സുഹൃത്തേ, സ്വർഗത്തിലേക്കുള്ള short cut keys ആവണം ഞാനും നീയും..

എത്ര പറഞ്ഞിട്ടും, എഴുതിയിട്ടും കൊതി തീരാതെ, മനസ്സിൽ നിന്ന് മായാത്ത ഒന്ന് – നവീൻ ചൗളയുടെ mother Theresa എന്ന ഗ്രന്ഥത്തിൽ മദറിൻ്റെ മടിയിൽ തലവച്ച് മരണം കാത്തു കിടന്ന കാളിഘട്ടിലെ പൂജാരിയുടെ നാവിൽ നിന്ന് വീണ ചോദ്യം – “Are you Christ?” – “നീ ക്രിസ്തുവാണോ”യെന്ന് !
പ്രളയത്തിലും, പ്ലേഗിലും, ദാരിദ്ര്യത്തിലും, രോഗത്തിലും, നിരാശയിലും വീണു പോകാതെ ഈ മണ്ണിനെ രക്ഷിക്കാൻ മാലാഖമാരെ വേണ്ടേ നമുക്ക് ?
എന്തുകൊണ്ട് ഈ ഭൂമിയിൽ എനിക്കൊരു മാലാഖ ആയിക്കൂടാ ?

മനുഷ്യനെ സ്വർഗത്തോട് ചേർത്ത് നിർത്തുന്ന മാലാഖയാകാൻ കുഞ്ഞേ ദൈവം നിനക്ക് കൃപ തരട്ടെ..

സ്നേഹപൂർവ്വം,

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ