വിശുദ്ധി അടങ്ങിയിരിക്കുന്നത് താഴ്മയില്‍: പാപ്പാ

വിശുദ്ധരായ പത്രോസും പൗലോസും ദൈവതിരുമുമ്പില്‍ തുറവുള്ളവരായിരുന്നുവെന്ന് പാപ്പാ. റോമാ നഗരത്തിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായ വിശുദ്ധരായ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ആചരിക്കപ്പെട്ട ശനിയാഴ്ച വിശുദ്ധരായ പത്രോസ്-പൌലോസ് എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ കാര്യം സൂചിപ്പിച്ചത്.

“വിശുദ്ധരായ പത്രോസും പൗലോസും ദൈവത്തിനു മുമ്പില്‍ സരളരായിരുന്നു. അവര്‍ ജീവിതാന്ത്യം വരെ ഈ വിനയഭാവം നിലനിര്‍ത്തി. സ്വയം ഉയര്‍ത്തിക്കാട്ടുന്നതിലല്ല പ്രത്യുത, സ്വയം താഴ്ത്തുന്നതിലാണ് വിശുദ്ധി അടങ്ങിയിരിക്കുന്നത് എന്ന് ഇരുവരും മനസ്സിലാക്കി” – എന്നാണ് പാപ്പാ സന്ദേശത്തിൽ കുറിക്കുന്നത്.

വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.