ചരിത്രത്തില്‍ ആദ്യമായി സോളമന്‍ ദ്വീപിനു  പ്രാദേശിക ബിഷപ്പ്

ഒാഷ്യാനയിലെ സോളമന്‍ ദ്വീപില്‍ ആദ്യത്തെ പ്രാദേശിക ബിഷപ്പ് സ്ഥാനമേറ്റു. മോണ്‍. പീറ്റർ ഹോഹു ആണ് സോളമന്‍ ദീപില്‍ നിന്നുള്ള ആദ്യത്തെ പ്രാദേശിക ബിഷപ്പായി സ്ഥാനം ഏറ്റത്. ഓഖി രൂപതയുടെ ബിഷപ്പായാണ് അദ്ദേഹം നിയമിതനയിരിക്കുന്നത്.

വി. അഗസ്റ്റിന്റെ നാമത്തിലുള്ള കത്തീഡ്രലില്‍ വെച്ച് നടന്ന മെത്രാഭിഷേക ചടങ്ങുകളില്‍ ആര്‍ച്ച് ബിഷപ്പ് കുര്യന്‍ വയലിങ്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ദ്വീപ് നിവാസികളെ സംബന്ധിച്ചിടത്തോളം ഇതു സന്തോഷകരമായ നിമിഷമായിരുന്നു. പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, നയിക്കുക എന്നീ മൂന്നു പ്രധാന ദൌത്യങ്ങള്‍ ദൈവം അങ്ങയെ ഏല്‍പ്പിക്കുകയാണ് എന്ന് ബിഷപ്പ് വയലുങ്കല്‍ പറഞ്ഞു.

പ്രാദേശികമായ ചടങ്ങുകള്‍ ഉള്‍പ്പെടുത്തിയാണ് മെത്രാഭിഷേക കര്‍മ്മങ്ങള്‍ നടന്നത്. തനിക്കു ലഭിച്ച പുതിയ ദൌത്യം അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിക്കുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം എന്ന് പുതിയ ബിഷപ്പ്, വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.