ഹെയ്തിയില്‍ സഹായമെത്തിച്ച് കത്തോലിക്കാ സഭ

ഹെയ്തി: ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ ഹെയ്തിയില്‍  സഹായമെത്തിച്ച് ആശ്വാസമാകുകയാണ് കത്തോലിക്കാ സഭ. ഗ്രാമങ്ങളിലെ ആരോഗ്യസുരക്ഷാ രംഗത്താണ് സഭ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. കാത്തലിക് മെഡിക്കന്‍ മിഷന്‍ ബോര്‍ഡും ആരോഗ്യമന്ത്രാലയവും സംയുക്തമായാണ് ഈ പദ്ധതി പ്രാബല്യത്തില്‍ വരുത്തുന്നത്.
ഭൂകമ്പത്തില്‍ എല്ലാം തകര്‍ന്ന ഹെയ്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇതുവരെ കൃത്യമായിട്ടില്ല. ശുദ്ധജലത്തിന്റെയും ആഹാരത്തിന്റെയും ദാര്‍ലഭ്യം ഇപ്പോഴും ഇവിടെ രൂക്ഷമാണ്. ഹെയ്തിയിലെ ബിഷപ്പാണ് സഭയോട് പിന്തുണ ആവശ്യപ്പെട്ടത്. ഹോസ്പിറ്റല്‍ നിര്‍മ്മാണവും ഇവിടെ ആരംഭിച്ചു കഴിഞ്ഞു. പ്രധാനമായും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയാണ് ഇവിടത്തെ  സന്നദ്ധ പ്രവര്‍ത്തനങ്ങള്‍. കൃഷി സ്ഥലങ്ങള്‍ മുഴുവന്‍ ഭൂകമ്പത്തിന്റെ ഫലമായി ഇല്ലാതായി. ഹെയ്തിയുടെ   സംരക്ഷണത്തിനായി 20 വര്‍ഷത്തെ പ്രൊജക്റ്റ് ആണ് സഭ തയ്യാറാക്കിയിരിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.