ക്രിസ്ത്യൻ അഭയാർത്ഥികളെ സഹായിക്കാൻ ജീവൻ പണയപ്പെടുത്തുന്ന നൈജീരിയൻ പുരോഹിതൻ 

ക്രിസ്ത്യൻ അഭയാർത്ഥികളെ സഹായിക്കാൻ ജീവൻ പണയപ്പെടുത്തി നൈജീരിയൻ പുരോഹിതൻ. ‘എയിഡ് ടു ദി ചർച്ച്  ഇൻ നീഡ്’ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വൈദികനെക്കുറിച്ചു പറയുന്നത്. നൈജീരിയയിലെ മൈദുഗുരി രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. ക്രിസ്റ്റഫറാണ് ഭീകരവാദത്താൽ കുടിയിറക്കപ്പെട്ട നൂറുകണക്കിന് അഭയാർത്ഥികളെ സഹായിക്കുന്നതിനായി തന്റെ ജീവൻ പോലും പണയപ്പെടുത്തി മുന്നിട്ടിറങ്ങുന്നത്.

വടക്കൻ നൈജീരിയയിലെ ബൊക്കോ ഹറാം തീവ്രവാദി സംഘടനയാൽ പുല്കായിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾ കൂടാരങ്ങളിൽ അഭയാർത്ഥികളായി ജീവിക്കാൻ നിർബന്ധിതരാണെന്ന് ഫാ. ക്രിസ്റ്റഫർ പറയുന്നു. സുരക്ഷാപ്രശ്നങ്ങൾ കാരണം അഭയാർത്ഥികൾക്ക് ക്യാമ്പുകളിൽ നിന്ന് പുറത്തു പോകാൻ കഴിയില്ലെന്നും തുടർച്ചയായ ആക്രമണങ്ങളാൽ ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്നും അവിടേക്ക് എത്തിച്ചേരുന്നത് തനിക്ക് എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച കാത്തലിക് പൊന്തിഫിക്കൽ ചാരിറ്റി ഫൗണ്ടേഷനായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (എസിഎൻ) യുണൈറ്റഡ് സ്റ്റേറ്റ്സിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“തുടർച്ചയായ ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്നുണ്ട്. അതിനാൽ തന്നെ കാര്യങ്ങൾ എളുപ്പമല്ല. എന്നെ സംബന്ധിച്ചും കാര്യങ്ങൾ ബുദ്ധിമുട്ടു നിറഞ്ഞതാണ്. പക്ഷേ, ഈ ആളുകളെ സഹായിക്കുക എന്നത് അതിലും പ്രധാനപ്പെട്ടതാണ്.”

വടക്കു-കിഴക്കൻ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിന്റെ തലസ്ഥാനമായ മൈദുഗുരിയിൽ നിന്ന് 75 മൈൽ അകലെ കാമറൂണിന്റെ അതിർത്തിയോട് ചേർന്നാണ് പുല്കാ എന്ന നഗരം സ്ഥിതിചെയ്യുന്നത്. 2014 -ൽ ബൊക്കോ ഹറാം സംഘടന പുൽക്കയിലെ ആരാധനാലയം തകർത്തതിനാൽ ഫാ. ക്രിസ്റ്റഫർ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിലാണ് താമസിക്കുന്നതെന്നും എസിഎൻ റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.