പ്രായമായാലും മനസിൽ ചെറുപ്പം നിലനിർത്താൻ അഞ്ചു മാർഗ്ഗങ്ങൾ

പ്രായമാകുന്തോറും നമ്മുടെ മനസ്സിനെ ആരോഗ്യകരമായി നിലനിർത്തേണ്ടത് ആവശ്യമാണ്. അതിന് പ്രാർത്ഥനയ്ക്ക് വലിയ പങ്കുണ്ട്. അതോടൊപ്പം ചില കാര്യങ്ങൾ ജീവിതത്തിൽ ശീലമാക്കിയാൽ അത് മനസിനെ എന്നും ചെറുപ്പമാക്കുന്നു. പ്രായമാകുമ്പോൾ തലച്ചോറിനെ സംരക്ഷിക്കാൻ ചെയ്യാവുന്ന അഞ്ചു കാര്യങ്ങൾ ഇതാ…

1. നടത്തം ശീലമാക്കുക

പ്രായമാകുന്തോറും തലച്ചോറിനെ കൂടുതൽ ഏകാഗ്രതയുള്ളതും ഊർജ്ജസ്വലവുമാക്കുവാൻ ഏറ്റവും വിശ്വസനീയമായ മാർഗ്ഗമാണ് പതിവായി നടക്കുക എന്നത്. മനോഹരമായ പ്രകൃതിഭംഗിയുള്ള ഒരു സ്ഥലം ഇതിനായി തെരഞ്ഞെടുക്കാം. അല്ലെങ്കിൽ നമ്മുടെ വീടിനോടു ചേർന്നുള്ള പാതകളും ഇതിനായി ഉപയോഗിക്കാം.

2. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുക

സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുന്ന സമയം ജീവിതത്തിൽ നഷ്ട്ടപ്പെട്ടു പോവുകയല്ല ചെയ്യുന്നത് മറിച്ച് ജീവിതം എന്നും ഉണർവോടെയും ഉന്മേഷത്തോടെയും കാത്തുസൂക്ഷിക്കുവാൻ അത് നമ്മെ സഹായിക്കും. നിങ്ങൾ നടക്കുമ്പോൾ, ഒരു സുഹൃത്തിനെ ക്ഷണിക്കുക.

3. വായനാശീലം

നല്ല വായനാശീലമുള്ള വ്യക്തികളിൽ ഓർമ്മശക്തിയും അറിവും വർദ്ധിക്കും. ഒരേ സമയം സൗഹൃദത്തിന്റെയും വായനയുടെയും പ്രയോജനങ്ങൾ ലഭിക്കുന്നതിന് ഒരു ബുക്ക് ക്ലബ്ബിൽ ചേരുന്നതും നല്ലതാണ്.

4. കുടുബത്തോടൊപ്പം സമയം ചെലവഴിക്കുക

കുടുബത്തോടൊപ്പം നാം ചെലവഴിക്കുന്ന ഓരോ സമയവും വിലപ്പെട്ടതാണ്. അത് മനസിന് സന്തോഷവും ഉന്മേഷവും പ്രദാനം ചെയ്യുന്നതാണ്. മക്കളോടും കൊച്ചുമക്കളോടും ഒപ്പം സന്തോഷം പങ്കുവയ്ക്കുവാനും കളിക്കാനും ചിരിക്കാനും തയ്യാറായാൽ അത് ജീവിതത്തെ കൂടുതൽ സൗന്ദര്യമുള്ളതാക്കും.

5. ദൈവത്തോട് സംസാരിക്കുക

ഒരു സുഹൃത്തിനോടെന്നവണ്ണം ദൈവത്തോട് സംസാരിക്കുക. നമ്മുടെ പരിഭവങ്ങളും സന്തോഷങ്ങളും വേദനകളുമെല്ലാം പങ്കുവയ്ക്കുക. ദൈവത്തിൽ നിന്നും ആശ്വാസം കണ്ടെത്താൻ സാധിക്കും. നമ്മുടെ മനസ്സിൽ സന്തോഷം നിറയും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.