മനുഷ്യക്കടത്തിലകപ്പെട്ട സഹോദരങ്ങളെ സഹായിക്കണം

മനുഷ്യക്കടത്തിലകപ്പെട്ട സഹോദരങ്ങളെ സഹായിക്കണം എന്നാ ആഹ്വാനവുമായി ഫ്രാന്‍സീസ് മാര്‍പാപ്പ. “മനുഷ്യക്കടത്തിന്‍റെ ഇരകളെ സ്വതന്ത്രരാക്കാനും, സ്വന്തം അന്തസ്സും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് സഹായത്തിനായി കേഴുന്ന അനേകം സഹോദരീ-സഹോദന്മാരുടെ നിലവിളിയോടു സജീവമായി പ്രതികരിക്കാനും നമ്മെ സഹായിക്കാൻ നമുക്ക് കർത്താവിനോടു പ്രാർത്ഥിക്കാം” – പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #EndHumanTrafficking എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.