പെറുവിലെ കുട്ടികളെ സഹായിക്കാൻ അഭ്യർത്ഥിച്ച് ഒരു വൈദികൻ

ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ സാൻ കോൺറാഡോ ഇടവകയിലെ കുട്ടികളെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ സഹായമഭ്യർത്ഥിച്ചുകൊണ്ട് ഇടവക വികാരി ഫാ. പോൾ റിവാസ് അൽഫാറോ. തികച്ചും ദരിദ്രരായ ആളുകൾ താമസിക്കുന്ന ഇവിടെ ഇടവകയിലെ 300 കുട്ടികൾക്കാണ് ഈ വൈദികൻ ഭക്ഷണം നൽകി സംരക്ഷിക്കുന്നത്.

“ഇത് വളരെ പ്രയാസകരമായ സമയമാണ്. പക്ഷെ അയൽക്കാരനോടുള്ള സ്നേഹം അവസാനിപ്പിക്കാൻ കഴിയില്ല. സമ്പദ് വ്യവസ്ഥ നല്ലതല്ലെങ്കിൽ കൂടിയും ഒരു മണൽത്തരി സ്നേഹത്തിന്റെ ഒരു വലിയ പർവ്വതം നിർമ്മിക്കാൻ സഹായിക്കുന്നു,” -ഫാ. പോൾ റിവാസ് പറഞ്ഞു.

സമീപ കാലത്ത് ഉണ്ടായ രാഷ്ട്രീയ അധികാര മാറ്റം പെറുവിനെ കൂടുതൽ ദുരിതത്തിലാഴ്ത്തി. വർധിച്ച വിലക്കയറ്റമാണ് പെറു ലിബ്രെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേറിയതിനു ശേഷം ഉണ്ടായിരിക്കുന്നത്. ഈ രാഷ്ട്രീയ അനിശ്ചിതത്വത്തിനു പരിഹാരം കാണണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ആവശ്യപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.