ഹീബ്രു, ഗ്രീക്ക് ബൈബിളുകൾ ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു

ബൈബിൾ പ്രസാധനരംഗത്ത് പുതിയ കാൽവയ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകൾ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലും തയ്യാറാക്കിയിരിക്കുന്ന ഈ പതിപ്പുകൾ വൈദികവിദ്യാർത്ഥികൾക്കു മാത്രമല്ല, ഭാഷാപഠിതാക്കൾക്കും ഏറെ ഉപകാരപ്രദമാണ്.

ബൈബിൾ പഠനത്തിനും ഗവേഷണത്തിനും അത്യന്താപേക്ഷിതമായ മൂലഭാഷയിലെ ആധികാരിക പതിപ്പുകൾ ഇതേവരെ പ്രസിദ്ധീകരിച്ച ജർമ്മൻ ബൈബിൾ സൊസൈറ്റിയുമായി സഹകരിച്ച് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ റവ. ഡോ. മാണി ചാക്കോ നടത്തിയ ചർച്ചകളുടെ ഫലമായാണ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കാനുള്ള ധാരണയിൽ എത്തിയതും പ്രസിദ്ധീകരണം പൂർത്തീകരിച്ചതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.