‘സ്വർഗീയ ധാന്യം’- വി. കുർബാനയെക്കുറിച്ചുള്ള വിചിന്തന പരമ്പര

സ്നേഹമുള്ളവരേ, എല്ലാവർക്കും വി.കുർബാനയുടെ തിരുനാളിന്റെ മംഗളങ്ങൾ!

വി. കുർബാന ഒരു ദർപ്പണമാണ്. പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനം കാട്ടുന്ന ഒരു മൊഴിക്കണ്ണാടി. എന്റേയും നിങ്ങളുടേയും ജീവിതം രൂപം കൊള്ളുന്നതും തളിരിടുന്നതും ഫലം ചൂടുന്നതും വി. കുർബാനയിലാണ്. വി. കുർബാന വിണ്ണിലെ വിരുന്നും മണ്ണിലെ ഔഷധവുമാണ്. വാനിടത്തിന്റെ… ധാന്യം.

ഫാ. മാത്യൂസ് പയ്യപ്പിള്ളി MCBS-ന്റെ “കുരിശിലൊരിടം”  “അഗ്നിയായ് അഭിഷേകമായ്” എന്നീ വിചിന്തന പരമ്പരകൾക്ക് ശേഷം, കണ്ണു തുറക്കുവാനും ഹൃദയം ജ്വലിക്കുവാനും സ്വർഗീയ ധാന്യം

അന്ന്, ദൈവം അവർക്ക് ഭക്ഷിക്കാൻ മന്ന നൽകി.
ഇന്ന്, പാഥേയമായി സ്വർഗീയ ധാന്യവും!

വി. കുർബാനയെക്കുറിച്ചുള്ള വെളിപാടുകളിലൂടെ നിങ്ങളുടെ ദിവസങ്ങളെ ദിവ്യകാരുണ്യാത്മകമാക്കാൻ ഞങ്ങൾ വരുന്നു. കുരിശിലൊരിടം, അഗ്നിയായ് അഭിഷേകമായ് എന്നീ വിചിന്തന പരമ്പരകൾ നിങ്ങൾക്കിഷ്ടപ്പെട്ടെന്ന ബലത്തിലാണ് സ്വർഗീയ ധാന്യം ഒരുക്കന്നത്. കുരിശിലൊരിടം പോലെ വി. കുർബാനയെക്കുറിച്ചുള്ള ചെറുതും മനോഹരവുമായ ഒരു അവതരണമായിരിക്കും സ്വർഗീയ ധാന്യത്തിന്റേതും. അമി ഗോസ്കമ്മ്യൂണിക്കേഷൻസിന്റെ YouTube ചാനൽ നിങ്ങൾ Subscribe ചെയ്യുക. സ്വർഗീയധാന്യം നിങ്ങളെത്തേടി എത്തുന്നതായിരിക്കും.

വി. കുർബാനയെ സ്നേഹിക്കുക. നിങ്ങളുടെ ജീവിതം, കുടുംബം അനുഗ്രഹീതമാകും.