സ്വർഗമാണ് പരമ പ്രധാനം

നിത്യജീവിതമാണ് മറ്റെന്തിനേയുംകാൾ പരമപ്രധാനം. സ്വർഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയാണ് എപ്പോഴും നയിക്കേണ്ടത്. ഫെലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് (FOCUS) അസോസിയേഷന്റെ സ്ഥാപകൻ കുർട്ടിസ് മാർട്ടിൻ, സംഘടനയിലെ അംഗങ്ങളോട്  പറഞ്ഞതാണ് ഇക്കാര്യങ്ങൾ.

ഈലോക ജീവിതത്തെക്കുറിച്ച് ആകുലപ്പെട്ട് സമയം പാഴാക്കാതെ നിത്യജീവിതം പ്രാപിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സദാ ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്യണം. സ്വർഗം ലക്ഷ്യമാക്കിയുള്ള യാത്ര മാത്രമാണ് ഇവിടെ നടക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു ദിവസത്തെ പരിപാടികളാണ് അസോസിയേഷന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്നത്. 17000 ത്തോളം അംഗങ്ങൾ നേരിട്ടും ബാക്കിയുള്ളവർ ഓൺലൈനായും പരിപാടികളിൽ പങ്കാളികളാവും. ക്രിസ്തുവാണ് താക്കോൽ, നിങ്ങൾ ഓരോരുത്തരുമാണ് ഉത്തരങ്ങൾ എന്നതാണ് സമ്മേളനത്തിന്റെ പ്രധാന വിഷയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.