മനുഷ്യ ഹൃദയങ്ങളിൽ ദേവാലയം പണിയുക: റവ. ഡോ. ജോസഫ് കൊല്ലാറ

മനുഷ്യന്റെ ഹൃദയങ്ങളിലാണ് ദേവാലയം പണിയേണ്ടതെന്നു റവ. ഡോ. ജോസഫ് കൊല്ലാറ . ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ നടത്തിയ സഭാ ചരിത്ര പഠന ക്ലാസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വലിയ ദേവാലയങ്ങൾ കെട്ടിപ്പടുക്കുന്നതിനേക്കാൾ ഹൃദയങ്ങൾ ദേവാലയമാക്കി മാറ്റുന്നതാണ് മഹത്തരം. മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ ജീവിതത്തിലൂടെയും വിശ്വാസ സാക്ഷ്യത്തിലൂടെയും ഹൃദയങ്ങളെ ദേവാലയമാക്കി മാറ്റുവാൻ കഴിയും. അതാണ് ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു.

ഉദ്‌ഘാടനത്തെ തുടർന്ന് നടന്ന ചർച്ചകളിലും ക്ലാസുകളിലും നിരവധി വിശ്വാസികൾ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.