ദരിദ്രരുടെ നിലവിളി കേള്‍ക്കുക എന്നതാണു ‘ലൗദാത്തൊ സീ’ യുടെ പ്രധാന സന്ദേശം: കർദിനാൾ ടർക്‌സൺ

അഹിംസ എന്നത് ശാരീരിക അതിക്രമങ്ങളെ എതിർക്കുന്നതിനപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്നും ചൂഷണത്തിൽ നിന്നും മനുഷ്യര്‍ക്ക് സംരക്ഷണം നൽകേണ്ടത് ആവശ്യമാണെന്നും കർദിനാൾ പീറ്റർ ടർക്‌സൺ പറഞ്ഞു. ‘ലൗദാത്തൊ സീ’ യുടെ അഞ്ച് വർഷത്തോടനുബന്ധിച്ചുള്ള വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ക്രിസ്ത്യൻ അഹിംസയെക്കുറിച്ച് സഭയ്ക്കുള്ളിൽ ധാരാളം ചർച്ച ചെയ്യുന്നുണ്ട്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അഹിംസ എന്നത് ആക്രമിക്കാതിരിക്കുന്നത് മാത്രമല്ല, ആളുകളുടെ അന്തസ്സിനും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദിക്കാതിരിക്കുന്നതും തെറ്റാണു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. മിനിയാപൊളിസ് കലാപത്തിന്റെ പശ്ചാത്തലത്തിൽ വംശീയതയ്ക്കും അനീതിക്കും ഇരയായവർക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്റെ അഭിവൃദ്ധിക്ക് ആവശ്യമായ വ്യവസ്ഥകൾ സമൂഹത്തിൽ പാലിക്കാതെ വരുമ്പോൾ ദരിദ്രരുടെ നിലവിളി നമുക്ക് കേൾക്കാൻ കഴിയും. ഓരോ മനുഷ്യനും സന്തോഷത്തോടെ ജീവിക്കുവാൻ സാമൂഹിക അവസ്ഥകൾ ആവശ്യമാണെന്ന് ആളുകൾ തിരിച്ചറിയുന്നതിനുള്ള ഒരു നിലവിളിയാണ് അത്. പാവങ്ങൾക്ക് അവകാശപ്പെടുന്ന സമൃദ്ധിയുടെ അന്തരീക്ഷം നിഷേധിക്കപ്പെടുന്നതിനാലാണ് അവരുടെ നിലവിളി ഉയരുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.