ആരോഗ്യസുരക്ഷയ്ക്ക് കൈത്താങ്ങൊരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയും കോട്ടയം കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ആരോഗ്യസുരക്ഷ പദ്ധതി ആരംഭിക്കുന്നു. സാധാരണക്കാരെയും നിർധനരെയും ആരോഗ്യസംരക്ഷണത്തിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ ഒന്നാം തീയതി ഉച്ച കഴിഞ്ഞ് 2.30-ന് തടിയൻപാട് മരിയസദൻ അനിമേഷൻ സെന്ററിൽ വച്ച് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിക്കും. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ അധ്യക്ഷനായിരിക്കും. കരിത്താസ് ആശുപത്രി ഡയറക്ടർ ഡോക്ടർ ഫാ. ബിനു കുന്നത്ത് മുഖ്യപ്രഭാഷണം നടത്തും. പടമുഖം ഫൊറോനാ വികാരി ഷാജി പൂത്തറയിൽ, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ എന്നിവർ പ്രസംഗിക്കും.

ഇടുക്കി ജില്ലയിലെ 14-ഓളം പഞ്ചത്തുകളിലെ 2,500-ഓളം കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.