ഡൊമിനിക്കൻ സന്യാസ സമൂഹത്തിന് ഏഷ്യയിൽ നിന്നുള്ള തലവൻ 

ഡൊമിനിക്കൻ സന്യാസ സമൂഹത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് ആദ്യമായി ഒരു ഏഷ്യക്കാരൻ തിരഞ്ഞെടുക്കപ്പെട്ടു. 51-കാരനായ ഫാ. ജെറാർഡ് ഫ്രാൻസിസ്കോ ടിമോനർ ആണ് ലോകത്താകമാനമുള്ള ഡൊമിനിക്കൻ സന്യാസ സമൂഹത്തിന്റെ മാസ്റ്റർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം ഫിലിപ്പീൻസ് സ്വദേശിയാണ്.

ജൂലൈ 13-ന് വിയറ്റ്നാമിൽ വച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് കത്തോലിക്കാ സഭയ്ക്ക് “ഒരു ഫ്രാൻസിസിനേയും ഒരു ഡൊമിനിക്കിനേയും ആവശ്യമാണ്” എന്ന് തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി. 1995-ൽ ഡൊമിനിക്കന്‍ സന്യാസ സമൂഹത്തിനായി പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹത്തെ 2014-ൽ ഫ്രാൻസിസ് പാപ്പാ അന്താരാഷ്ട്ര ദൈവശാസ്‌ത്ര കമ്മീഷന്റെ അംഗമായി പ്രഖ്യാപിച്ചിരുന്നു. ഫിലിപ്പീൻസിലെ ഡൊമിനിക്കൻ പ്രോവിന്സിലെ പ്രൊവിൻഷ്യാളായി സേവനം ചെയ്‌തുവരുന്നതിനിടയിലാണ് ഇദ്ദേഹത്തെ തേടി പുതിയ ദൗത്യം എത്തുന്നത്.

1216-ൽ വി. ഡൊമിനിക് സ്ഥാപിച്ച സന്യാസ സമൂഹമാണ് ഇത്‌. 800 വർഷം പഴക്കമുള്ള ഡൊമിനിക്കൻ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഏഷ്യക്കാരൻ നേതൃസ്ഥാനത്തേയ്ക്ക് എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.