സീറോമലബാര്‍ ജനുവരി 1 – പുതുവര്‍ഷം

ദൈവത്തിന്റെ കാരുണ്യത്താല്‍ ഒരു പുതിയ വര്‍ഷത്തേയ്ക്കു കൂടി പ്രവേശിക്കാന്‍ നമുക്ക് സാധിക്കുന്നു. നമ്മുടെ കഴിവുകൊണ്ടല്ല മറിച്ച് ദൈവത്തിന്റെ കരുണയാലാണ് നമുക്ക് ഇത് സാധ്യമാകുന്നതെന്ന് നമ്മള്‍ വിശ്വസിക്കണം. ജീവിതത്തില്‍ ഉള്ളതും ഇനി ഉണ്ടാകുന്നതും എല്ലാം ദൈവം തന്റെ കരുണയാല്‍ നമുക്കായി നല്‍കുന്നതാണ്. പുതിയ വര്‍ഷത്തിന്റെ ആദ്യ ദിനത്തിലാണ് നമ്മള്‍ ഇന്ന്. ഇവിടുത്തെ സൂര്യപ്രകാശവും പ്രഭാതവും ചെടികളും പൂക്കളും എല്ലാം പഴയതുപോലെ തന്നെ. അവയെ പുതുതാക്കേണ്ട ഉത്തരവാദിത്വം നമുക്കാണ്. മനസിന്റെ നവീകരണത്തിലൂടെ നമ്മള്‍ നമ്മെത്തന്നെ പുതുതാക്കുക. നമ്മള്‍ പുതുതാക്കുമ്പോള്‍ നമുക്ക് ചുറ്റുമുള്ളതിനെ പുതുതാക്കാനുള്ള അനുഗ്രഹം നമുക്ക് ലഭിക്കുക തന്നെ ചെയ്യും. ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന് പറയുമ്പോള്‍ വര്‍ഷത്തെ പുതുതാക്കുന്നതും സന്തോഷകരമാക്കുന്നതും നമ്മളാണ് എന്നത് വിസ്മരിക്കരുത്.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ