മോചനദ്രവ്യം നൽകിയില്ലെങ്കിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ക്രിസ്ത്യൻ മിഷനറിമാരെ കൊല്ലുമെന്ന് ഭീഷണി

ഹെയ്തിയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ക്രിസ്ത്യൻ മിഷനറിമാരെ കൊല്ലുമെന്ന് ഭീഷണി. പതിനേഴു മിഷനറിമാരെയും കുടുംബാംഗങ്ങളെയും ആണ് 17 ദശലക്ഷം ഡോളർ മോചനദ്രവ്യം നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്‌. ‘400 മാവോസ’ എന്ന കൊള്ളസംഘത്തിന്റെ നേതാവ് വിൽസൺ ജോസഫിൽ നിന്നാണ് അന്ത്യശാസനം.

പ്രകോപിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഭീഷണി മുഴക്കിയിരിക്കുന്നത്‌. ‘ഞാൻ ആവശ്യപ്പെടുന്നത് എനിക്ക് ലഭിച്ചില്ലെങ്കിൽ, ഞാൻ ഇവരെ വെടിവച്ചു കൊല്ലും’ എന്നാണ് പോസ്റ്റ്. അദ്ദേഹം ഹെയ്തി പ്രധാനമന്ത്രി ഏരിയൽ ജോസഫിനും പോലീസ് മേധാവി ലിയോൺ ചാൾസിന് നേരെയും ഭീഷണി മുഴക്കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച തട്ടിക്കൊണ്ടു പോകപ്പെട്ട മിഷനറിമാരിൽ ഒരാൾ കനേഡിയൻ പൗരനാണ്. ബാക്കിയുള്ളവർ യുഎസ് പൗരന്മാരാണ്. അവരിൽ അഞ്ചുപേർ, 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ, കുട്ടികളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.