തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹെയ്തിയൻ ആർച്ചുബിഷപ്പ്

ഹെയ്തിയിൽ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് തട്ടിക്കൊണ്ടുപോയ പത്ത് കത്തോലിക്കരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹെയ്തിയൻ ആർച്ചുബിഷപ്പ് മാക്സ് മേസിഡോർ. എല്ലാ മിഷനറിമാർക്കും അത്മായ വിശ്വാസികൾക്കും സുരക്ഷയും സമാധാനവുമാണ് ആവശ്യം. അതിനാൽ അവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 11-നാണ് അഞ്ചു വൈദികരെയും രണ്ട് സന്യാസിനിമാരെയും മൂന്നു അൽമായ വിശ്വാസികളെയും ‘400 മാവോസോ’ എന്ന സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒരു മില്യൺ ഡോളർ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു. ഹെയ്തിയിലെ ക്രൈസ്തവ നേതാക്കൾ തട്ടിക്കൊണ്ടു പോകലിനെ അപലപിക്കുകയും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇത്തരത്തിലുള്ള ആളുകളോട് പ്രതിരോധിക്കുവാൻ രാഷ്ട്രം ഒറ്റക്കെട്ടായി നില കൊള്ളണമെന്നു ഹെയ്ത്തിയൻ റിലീജിയസ് കോൺഫറൻസ് സെക്രട്ടറി ജനറൽ ഫാ. ഗിൽബെർട് പെട്രോപ്പ് പറഞ്ഞു. മനുഷ്യത്വ രഹിതമായ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.