ഹെയ്തി ഭൂകമ്പം: മൂന്നാഴ്ച പിന്നിടുമ്പോഴും ഭക്ഷണവും വെള്ളവും ലഭ്യമാകാതെ വലഞ്ഞ്‌ ജനങ്ങൾ

ഹെയ്തിയിൽ രണ്ടായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം നടന്നിട്ട് മൂന്നാഴ്ച പിന്നിടുകയാണ്. ഇപ്പോഴും അവിടെയുള്ള ജനങ്ങൾ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ ക്ലേശിക്കുന്നുണ്ടെന്ന് കർദ്ദിനാൾ ചിബ്ലി ലാംഗ്ലോയിസ്. വെള്ളമോ, ഭക്ഷണമോ പോലും ലഭ്യമാകാതെ നിരവധി പേർ ഇവിടെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

“ഇതുവരെ ഞങ്ങൾക്ക് ടെന്റുകളൊന്നും ലഭിച്ചിട്ടില്ല. ആളുകൾ തറയിൽ ഉറങ്ങുന്നു. ഇവിടെ വെള്ളമില്ല, വൈദ്യുതിയില്ല, ഭക്ഷണമില്ല, വസ്ത്രമില്ല” – കർദ്ദിനാൾ ലാംഗ്ലോയിസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ആഗസ്റ്റ് 14 -നുണ്ടായ ഭൂകമ്പത്തിൽ കർദ്ദിനാൾ ലാംഗ്ലോയിസിനും പരിക്കേറ്റിരുന്നു. ഇവിടെ നിരവധി പള്ളികൾ തകരുകയും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ലെസ് കെയ്സ് രൂപതയിൽ ഇതുവരെ 682 പേർ മരണമടഞ്ഞു. 2,175 പേർക്ക് പരിക്കേറ്റു. 11,500 -ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും 111 പള്ളികൾ തകരുകയും ചെയ്തു. ജെർമിയാസ് രൂപതയിൽ, സെന്റ് ലൂയിസ് കത്തീഡ്രൽ ഉൾപ്പെടെ 26 പള്ളികൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.