മരിയൻ കഥകൾ 20

ഒരിക്കല്‍ കേരളത്തിലെ സെന്‍ട്രല്‍ ജയിലില്‍ ഒരു കത്തോലിക്കന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കിടന്നിരുന്നു. അയാളുടെ വധശിക്ഷ നിര്‍വഹിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഒരു വൈദികന്‍ ജയിലില്‍ ചെന്ന് അയാളെ സന്ദര്‍ശിച്ച് മരണത്തിനൊരുങ്ങണമെന്നാവശ്യപ്പെട്ടു. എന്നാല്‍ അയാള്‍ മറുപടിയായി ഇപ്രകാരം പറഞ്ഞു. ഞാന്‍ ഇത്രയും നാളും കുമ്പസാരിക്കുകയും കുര്‍ബാന കൈക്കൊള്ളുകയും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല. ഇപ്രകാരമുള്ള അന്ധവിശ്വാസം ഉപേക്ഷിക്കാത്തപക്ഷം പത്തുകൊല്ലത്തികം കേരളത്തില്‍ കത്തോലിക്കാസഭ ഉണ്ടായിരിക്കുകയില്ല. ദൈവവും മനുഷ്യാത്മാവുമൊന്നുമില്ല. ഞാനതില്‍ വിശ്വസിക്കുമെന്ന് കരുതേണ്ട.

ഭഗ്നാശനായ വൈദികന്‍ തിരിച്ചു പോകുന്നതിനു മുമ്പ് ‘എന്നോടുള്ള സ്നേഹത്തെ പ്രതി ഇത് കഴുത്തില്‍ ധരിക്കുക’ എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ഒരു ഉത്തരീയം കൊടുത്തു. കൂടാതെ അദ്ദേഹത്തോടുകൂടി ഒരു ‘എത്രയും ദയയുള്ള മാതാവേ’ എന്ന ജപവും ചൊല്ലണമെന്നാവശ്യപ്പെട്ടു. അത് അയാള്‍ നിര്‍വഹിച്ചു. സന്ധ്യയായപ്പോള്‍ അയാളില്‍ അത്ഭുതകരമായ പരിവര്‍ത്തനം ഉളവായി. അടുത്ത ദിവസം പാപസങ്കീര്‍ത്തനം നിര്‍വഹിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അയാള്‍ തന്നെ വൈദികനെ വരുത്തി പാപസങ്കീര്‍ത്തനം നിര്‍വഹിച്ചു. അത്ഭുതാവഹമായ പരിവര്‍ത്തനമുളവായി. വളരെ സമാധാനത്തോടും സംതൃപ്തിയോടും കൂടി മരണത്തെ അഭിമുഖീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.