ആദിവാസി മേഖലയിൽ കരുതലിനു കാവലായ് ഗ്രീൻ വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻ വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകളിൽ അടിയന്തിര ഭക്ഷ്യകിറ്റ് വിതരണം നടത്തി.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ മണിയാറൻകുടി വട്ടമേട്, പെരുംകാല എന്നിവിടങ്ങളിലെ അശരണരായ ആദിവാസി കുടുംബങ്ങൾക്കാണ് ഭക്ഷണസൗകര്യം ഒരുക്കിയത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഇവരിലേക്ക് അധികം ആനുകൂല്യങ്ങൾ ഒന്നും എത്താറില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

വിതരണ പരിപാടികൾക്ക് ഗ്രീൻ വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, ജസ്റ്റിൻ ജോസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് പോൾ, ഇടുക്കി കോവിഡ് കോൺട്രോൾ മെഡിക്കൽ ഓഫീസർ സിബി ജോർജ്‌, വിവിധ മെമ്പർമാരായ സെലിൻ തോമസ്, ടിന്റു സുഭാഷ്, ഏലിയാമ്മ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.