ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി അന്താരാഷ്ട്ര വനിത ദിനാചരണം ഇന്ന് ചക്കുപള്ളത്ത്

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിത ദിനാചരണം ഇന്നു വൈകുന്നേരം 3 മണിക്ക് ചക്കുപള്ളത്ത് വച്ച് സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നേതൃസംഗമത്തോടെ ആരംഭിക്കുന്ന വനിതാദിന പരിപാടികൾ കേരള സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും.

കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും.

സൊസൈറ്റിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്ന കാർഷിക വികസന പാക്കേജിന്റെ ഉദ്‌ഘാടനം പീരുമേട് എംഎൽഎ വാഴൂർ സോമൻ നിർവ്വഹിക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ  മാതൃകാപ്രവർത്തനം കാഴ്ചവച്ച മികച്ച വനിതകളെ  ആദരിക്കും. തുടർന്ന് വിവിധ വികസന പദ്ധതികളുടെ ഉദ്‌ഘാടനവും നടത്തപ്പെടും.

ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി, ജിഡിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.