പാപ്പായുടെ സന്ദർശനത്തിന് മുന്നോടിയായി ഗ്രീക്ക് വിദേശകാര്യ മന്ത്രി റോമിൽ എത്തി

ഗ്രീക്ക് വിദേശകാര്യ മന്ത്രി നിക്കോസ് ഡെൻഡിയാസ് നവംബർ ഒൻപതിന് വത്തിക്കാൻ സന്ദർശിച്ചു. ഫ്രാൻസിസ് മാർപാപ്പായുടെ ഗ്രീസ്, സൈപ്രസ് സന്ദർശനത്തിന് മുന്നോടിയായി അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾക്കായിട്ടാണ് അദ്ദേഹം വത്തിക്കാനിൽ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നത്.

വത്തിക്കാൻ സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ബ്രിട്ടൺ ആർച്ചു ബിഷപ്പ് പോൾ ഗല്ലഗറുമായി നവംബർ 2-ന് വീഡിയോ കോൺഫറൻസ് കോൾ നടത്തിയിരുന്നു. അതിൽ ഇരുവരും പേപ്പൽ സന്ദർശനത്തെക്കുറിച്ചും ‘വിശാല മേഖലയിലെ വികസനങ്ങളെക്കുറിച്ചും’ ചർച്ച ചെയ്തു. ഡെൻഡിയാസ്, നവംബർ എട്ടിന് ആണ് റോമിലെത്തിയത്. ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലൂയിജി ഡി മായോ, ഇറ്റലിയുടെ ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ പിയറോ ഫാസിനോ, ഇറ്റലിയിലെ ജനപ്രതിനിധി സഭയിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ ഒരു കൂട്ടം ഇറ്റാലിയൻ സ്റ്റേറ്റ് ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച ഡെൻഡിയാസ് കൂടിക്കാഴ്ച നടത്തി.

ഡിസംബർ 2-4 തീയതികളിൽ നിക്കോസിയ, സൈപ്രസ് എന്നിവിടങ്ങളിലേക്കും തുടർന്ന് ഡിസംബർ 4-6 വരെ ഗ്രീസിലെ ഏഥൻസിലേക്കും ലെസ്ബോസിലേക്കും പാപ്പാ സന്ദർശനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.