യേശുവിന്റെ സമാധാനത്തിൽ ഓരോ ദിവസവും ജീവിക്കുവാൻ സഹായിക്കുന്ന വഴികൾ

ജീവിതത്തിൽ സമാധാനം ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ, പല ജീവിത സാഹചര്യങ്ങളിലും പെട്ട് പലപ്പോഴും നമുക്ക് അത് ലഭിക്കാറില്ല. എന്നാൽ, ക്രിസ്തു നൽകുന്ന സമാധാനം നമ്മിൽ എന്നും നിലനിൽക്കുന്നതാണ്. ചെറിയ പ്രതിസന്ധികൾക്കോ പ്രലോഭനങ്ങൾക്കോ ആ സമാധാനത്തെ നമ്മിൽ നിന്നും അകറ്റാൻ സാധിക്കുകയില്ല. യേശുവിന്റെ സമാധാനം നമ്മുടെ ജീവിതത്തിൽ എങ്ങനെ നിലനിർത്താം എന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. ഓട്ടം നിറുത്തി വിശ്രമിക്കുക

നമ്മുടെ ജീവിതം പലപ്പോഴും തിരക്കേറിയതും അലച്ചിലുകൾ നിറഞ്ഞതുമാണ്. ജീവിക്കാനുള്ള തത്രപ്പാടിനിടയിൽ സമാധാനം അനുഭവിക്കാൻ പലപ്പോഴും സാധിക്കുന്നില്ല. സ്വസ്ഥവും ശാന്തവുമായി അല്പസമയം ഓരോ ദിവസവും കുറച്ചു സമയം വ്യാപരിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ കഴിവിനേക്കാൾ  കൂടുതൽ കർത്താവ് നമ്മോട് കൂടുതൽ ആവശ്യപ്പെടുന്നില്ലെന്ന് നാം മറക്കുന്നു. ദൈവമാണ് നമ്മെ അനുദിനവും വഴി നടത്തുന്നത്. നമ്മെക്കാൾ കൂടുതൽ നമ്മുടെ ആവശ്യങ്ങൾ അറിയുന്നത് ദൈവമാണ്. അതിനാൽ, വിശ്രമമില്ലാതെയും ദൈവത്തിന് കൊടുക്കാതെയും ഉള്ള ഓട്ടവും അലച്ചിലുകളും വ്യർത്ഥമാണെന്ന് മനസിലാക്കുകയും ശാന്തമാവുകയും ചെയ്യേണ്ടത് ആവശ്യമാണ്.

2. ‘ഇന്ന്’ ജീവിക്കുക

യേശു നമ്മോട് പറയുന്നു: “ഓരോ ദിവസവും അതതിന്റെ ക്ലേശം മതി.” (മത്താ 6:34) സമ്പാദിച്ചു വെയ്ക്കാനുള്ള ഓട്ടത്തിലാണ് പലപ്പോഴും മനുഷ്യർ. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ആശങ്കയിലും ബുദ്ധിമുട്ടിലും ആണ് നാം ജീവിക്കുന്നത്. വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്ന് ഈശോ തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു.

3. ദൈവകരുണയിൽ വിശ്വസിക്കുക

അമിതമായ ഉത്ക്കണ്ഠയും പാപബോധവും ജീവിതത്തിൽ സമാധാനം ഇല്ലാതാക്കുന്നു. ദൈവത്തിന്റെ കരുണയാണ് അതിലും വലുതെന്ന് മറക്കാതിരിക്കുക. യേശു നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത് മാനസാന്തരമാണ്. ഒരു തെറ്റ് ദൈവം നമ്മോട് ക്ഷമിച്ചുകഴിഞ്ഞാൽ, വീണ്ടും അതിലേക്ക് തിരിച്ചുപോകുന്നത് അവിടുത്തെ കരുണയെ സംശയിക്കുന്നതാണ്. അതിനാൽ, ദൈവത്തിന്റെ സ്നേഹത്തെ കുറിച്ചതും കരുണയെക്കുറിച്ചും ചിന്തിക്കുക.

4. ക്ഷമിക്കാൻ പഠിക്കുക

നാം നമ്മോട് തെറ്റ് ചെയ്യുന്നവരോട് ക്ഷമിച്ചില്ലെങ്കിൽ ദൈവം നമ്മോടും കഷമിക്കുകയില്ല. അതിനാൽ, സഹോദരങ്ങളോട് ക്ഷമിക്കുവാൻ പരിശീലിക്കുക. അപ്പോൾ ജീവിതത്തിൽ വലിയ സമാധാനവും സ്വസ്ഥതയും അനുഭവിക്കുവാൻ സാധിക്കും. ക്ഷമിക്കുവാൻ ഉള്ള ഒരു ഹൃദയം നൽകണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

5. നിശ്ശബദ്ധരാകൂ; ആ നിശബ്ദതയെ സ്നേഹം കൊണ്ട് നിറയ്ക്കുക

ശാന്തവും നിശ്ശബ്ദവുമായ അന്തരീക്ഷം സമാധാനം അനുഭവിക്കുവാൻ നമ്മെ സഹായിക്കുന്ന ഒന്നാണ്. എന്നാൽ, നിശബ്ദതയിൽ നമ്മുടെ മനോഭാവം എന്താണ് എന്നുള്ളതും പ്രധാനപ്പെട്ട ഒന്നാണ്. ആരോടും മിണ്ടാതെ ഇരുന്നുള്ള നിശ്ശബ്ദതയല്ല, മറിച്ച് സ്നേഹത്താൽ നിറഞ്ഞുകൊണ്ടുള്ള ഒരു മനസ് രൂപപ്പെടുത്തക എന്നതാണ് പ്രധാനപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.