കുഞ്ഞുങ്ങളെ വിശുദ്ധ കുർബാനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാകുവാൻ സഹായിക്കുന്ന ഏതാനും മാധ്യമങ്ങൾ

കോവിഡ് 19 വിശ്വാസ ജീവിതത്തിനു കുറച്ചു നാൾ കടിഞ്ഞാണിട്ടെങ്കിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി നാം ദൈവാലയത്തിൽ തന്നെ ഞായറാഴ്ചകളിലും ഇടദിവസങ്ങളിലെ വി. ബലിയിലും പങ്കെടുക്കുന്നുണ്ട്. എന്നാൽ ചിലപ്പോളൊക്കെ സാഹചര്യങ്ങൾ കൊണ്ട് ഇതിനൊന്നും സാധിക്കാത്തവരുമുണ്ട് നമുക്കിടയിൽ. പ്രത്യേകിച്ച് കൊച്ചു കുഞ്ഞുങ്ങളുടെ വിശ്വാസ ജീവിതത്തിനും ആരാധനാ കാര്യങ്ങളിലും ഒരു പരിധിവരെയും മാതാപിതാക്കൾക്ക് ഇടപെടുവാൻ കഴിയാതെ വരാറുമുണ്ട്. ടെലിവിഷനിലെ വി. കുർബാനയിലും മറ്റ്‌ ആരാധനകളിലും പങ്കെടുക്കുമ്പോൾ കുഞ്ഞുങ്ങളുടെ ശ്രദ്ധമാറിപ്പോകുന്ന സാഹചര്യങ്ങൾ തള്ളിക്കളയാനാകില്ല. ഇതുപോലുള്ള പ്രശ്നങ്ങൾക്കായുള്ള ചില പരിഹാര മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. മിസ് ഹെയ്ദിയുടെ കുട്ടികൾക്കുവേണ്ടിയുള്ള യു ട്യൂബ് ചാനൽ      

ഇംഗ്ലീഷ് വനിതയും മതബോധന  അധ്യാപികയുമായ ഹെയ്ദി വിറ്റ് (Heidi Witt ) കുട്ടികളുടെ പ്രാർത്ഥനകളും മറ്റ്‌ ആരാധനാ ക്രമങ്ങളുമുൾപ്പെടുത്തികൊണ്ട് കിഡ്സ് ലിറ്റർജി (Kids Liturgy ) എന്ന യു ട്യൂബ് ചാനലിൽ ആകർഷകമായ വിഡിയോകൾ ചെയ്യുന്നുണ്ട്. വിശ്വാസ പരിശീലന രംഗത്ത് മാതാപിതാക്കൾക്ക് സമീപിക്കാവുന്ന ഉയർന്ന നിലവാരം പുലർത്തുന്ന ഈ ചാനൽ കുട്ടികൾക്ക്  തീർച്ചയായും ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.

 2. മാഗ്നിഫികിഡ്

ഗാർഹിക സഭയുടെ വിശ്വാസ പരിശീലനകളരിയിൽ കുട്ടികൾക്കായുള്ള വീക്ക് ലി മാഗസിനുകൾ ഒഴിച്ചുകൂടാനാകാത്തതാണ്. വിശുദ്ധ കുർബാനക്രമത്തിലെ പ്രാർത്ഥനകളും ഇത്തരത്തിലുള്ള പുസ്തകങ്ങളിൽ ഉണ്ടെന്നുള്ളത് ആശ്വാസ്വയോഗ്യമാണ്‌. മാഗ്നിഫികിഡ് മാഗസിനിൽ പ്രാർത്ഥനകളും വചനാധിഷിതമായ കോമിക്കുകളും കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ചിരുന്ന് ചെയ്തുതീർക്കുവാൻ സാധിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമെല്ലാം ഉണ്ട്. കുട്ടികളുടെ വിശ്വാസ വളർച്ചയെക്കാളുപരി കുടുംബ ബന്ധങ്ങളിൽ കൂടുതൽ സ്നേഹനിമിഷങ്ങൾ നൽകുന്ന ഒരു വലിയ സാധ്യതയാണ് ഇതുപോലുള്ള മാഗസിനുകൾ.

3. സ്പിരിച്വൽ കമ്യുണിയൻ ക്രാഫ്റ്റ് 

ആത്മീയപരമായ കൂട്ടായ്മ കുടുംബത്തിൽ രൂപപ്പെടുത്തിയെടുക്കുമ്പോൾ വിശുദ്ധ ബലിയെക്കുറിച്ചും പരിശുദ്ധ കുർബാന സ്വീകരിക്കേണ്ട ആവശ്യകതെയെക്കുറിച്ചുമൊക്കെ  കുട്ടികളെ ബോധവൽക്കരിക്കുവാൻ ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെ വഴിയൊരുക്കുന്ന ഈ പുസ്തകം മാതാപിതാക്കൾക്ക് ഉപകാരപ്രദമാണ്.

 4. കളറിംഗ് പേജുകളും പഠന പ്രവർത്തനങ്ങളും 

കാത്തോലിക് മോം (Catholic Mom) എന്ന പുസ്തകത്തിലൂടെ മാതാപിതാക്കൾക്ക് കുട്ടികളുടെ ആത്മീയപരമായ വഴിത്തിരിവുകൾ നൽകുവാൻ സാധിക്കും.  മുതിർന്നവർ വീടുകളിരുന്നുകൊണ്ട് പരിശുദ്ധ കുർബാനയിൽ സംബന്ധിക്കുമ്പോൾ കുട്ടികൾ അവരുടെ  കളറിംഗ് പ്രവർത്തനങ്ങളും ചെറിയ പഠന പ്രവർത്തനങ്ങളുമായി ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള വലിയ സാധ്യതയാണ് ഇതിലൂടെയൊക്കെ സാധ്യമാകുന്നത്.

 5. ഹോളി ഹീറോസ് (Holy Heroes) 

വിശുദ്ധ കുർബാനയ്ക്കായി നമ്മെ ഒരുക്കുവാൻ സഹായിക്കുന്ന  ഒരു ഇന്റർനെറ്റ്‌  ആപ്പ് ആണ് ഹോളി ഹീറോസ്. അനുദിന പ്രവർത്തനങ്ങളും ഞായറാഴ്ച കുർബാനയ്ക്കു മുന്നോടിയായുള്ള ഒരുക്ക പ്രാർത്ഥനകളുമെല്ലാം ഇതിലുണ്ട്.

6. കാത്തോലിക് കിഡ്സ്‌ മീഡിയ

ഞായറാഴ്ചകളിലെ  സുവിശേഷങ്ങളും  അതിന്റെ ചിന്തകളും ചെറിയ വീഡിയോകളിലൂടെ  പങ്കുവെയ്ക്കുന്ന യൂ ട്യൂബ് ചാനൽ ആണ് കാത്തോലിക് കിഡ്സ്‌ മീഡിയ. കുട്ടികൾക്ക് വചനം കേൾക്കുവാനും മനസിലാക്കുവാനും സമീപിക്കാവുന്ന മികച്ച മാധ്യമങ്ങളിൽ ഒന്നാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.