സുവിശേഷം പകരുവാനായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്: ബിഷപ്പ് നിക്കോളാസ്

ലോകത്തിൽ ഏറ്റവും കൂടുതൽ പോരാടുന്ന സാംസ്കാരിക നേതാക്കളാകുവാനുള്ള വിളിക്കു മുന്നിൽ ബിഷപ്പുമാർ വഴങ്ങരുതെന്നു ബ്രൂക്ലിനിലെ ബിഷപ്പ് നിക്കോളാസ് ഡിമാർജിയോ. റോമിലെ മേരി മേജർ ബസലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സുവിശേഷത്തിന് ഒരു ആന്തരിക ശക്തിയുണ്ട്. അത് ബലപ്രയോഗത്തിലൂടെ ആരിലേയ്ക്കും അടിച്ചമർത്തേണ്ട ആവശ്യമില്ല. എന്നാൽ മറ്റുള്ളവർക്ക് മുന്നിൽ ദൈവത്തിന്റെ മഹാദാനമായി ഈ സുവിശേഷത്തെ അവതരിപ്പിക്കേണ്ടത് ആവശ്യമാണ്. ബിഷപ്പ് വ്യക്തമാക്കി.

ക്രിസ്തുവിലേയ്ക്ക് തിരിയുവാനും മറ്റുള്ളവരിൽ ക്രിസ്തുവിനെ കണ്ടെത്തുവാനും ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ ലോകത്തിൽ അഴിമതി ദൈവത്തിന്റെ ജനത്തിനിടയിലേയ്ക്ക് എളുപ്പത്തിൽ കടന്നു വരാം. കാരണം ഇന്നത്തെ ലോകം തെറ്റിലേക്ക്‌ ചാഞ്ഞിരിക്കുന്നതാണ്. ഇവിടെ സാമൂഹിക തിന്മകൾക്കെതിരെ പോരാടുന്നതിനേക്കാൾ വചനം, സുവിശേഷം പഠിപ്പിക്കുവാൻ ബിഷപ്പുമാർ ശ്രമിക്കണം. കാരണം ഓരോ ക്രിസ്ത്യാനിയുടെയും ലക്ഷ്യം സുവിശേഷ ചൈതന്യം പകർന്നു നൽകുക എന്നത് തന്നെ. അദ്ദേഹം കൂട്ടിച്ചേർത്തു.