കോവിഡ് മരണം; അകത്തോലിക്കര്‍ക്കും സെമിത്തേരിയില്‍ സൗകര്യമൊരുക്കി ഫിലിപ്പൈന്‍സ് അതിരൂപത

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മരണടയുന്ന അകത്തോലിക്കര്‍ക്കും സെമിത്തേരിയില്‍ സൗകര്യമൊരുക്കി മാതൃകയാവുകയാണ് ഫിലിപ്പൈന്‍സ് അതിരൂപത.

ദിവസവും പത്തു മുതല്‍ പതിനഞ്ചു വരെ കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് മരണടഞ്ഞവരെ സംസ്‌കരിക്കാന്‍ വലിയ അസൗകര്യമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും സൃഷ്ടിക്കുന്നത്. ഇത്തരമൊരു സാഹചര്യം പരിഗണിച്ചാണ് അകത്തോലിക്കരേയും തങ്ങളുടെ സെമിത്തേരികളില്‍ സംസ്‌കരിക്കാന്‍ കത്തോലിക്കാ രൂപത തീരുമാനിച്ചിരിക്കുന്നത്.

സെബു അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോസ് പാല്‍ സെപ്റ്റംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ സദുദ്ദേശ്യത്തോടെയാണ് ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളോടു കാണിച്ച സ്‌നേഹത്തിനും ഔദാര്യത്തിനും അകത്തോലിക്കാ സമൂഹം നന്ദിയും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.