നല്ല കുമ്പസാരം അത്യാവശ്യം – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: കുമ്പസാരത്തിന് ഇടവകകളില്‍ പ്രാധാന്യം നല്‍കണമെന്ന് ഫ്രാന്‍സിസ് പാപ്പ വൈദികരോടായി ഉദ്‌ബോധിപ്പിച്ചു. നല്ല കുമ്പസാരക്കാരനാകണമെങ്കില്‍ ആഴമേറിയ പ്രാര്‍ത്ഥനയുടെ പിന്തുണ പുരോഹിതര്‍ക്ക് ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ”പരിശുദ്ധാത്മാവിനോടുള്ള ആര്‍ദ്രതയും അടുപ്പവും വൈദികര്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമാണ്. ഒരു വ്യക്തിയിലെ പാപത്തിന്റെ ഓരോ വശങ്ങളും ഒരു നല്ല കുമ്പസാരക്കാരന് അറിയാന്‍ സാധിക്കണം.” പാപ്പ പറഞ്ഞു.

സുവിശേഷവത്ക്കരണത്തില്‍ ഏറ്റവും പ്രാധാന്യമേറിയ കാര്യമാണ് കുമ്പസാരി പ്പിക്കുക എന്നത്. ദൈവത്തിങ്കലേക്ക് തുറവിയുള്ള ഹൃദയവുമായിട്ടായിരിക്കണം ഓരോ വൈദികനും കുമ്പസാരക്കൂടിനുള്ളില്‍ ഇരിക്കേണ്ടത്. നോമ്പുകാലത്തെ ഏറ്റവും പ്രാധാന്യമേറിയ ദിനമായ അനുതാപ ശുശ്രൂഷാ ദിനത്തില്‍ പങ്കെടുത്തവരോടായാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

എല്ലാ വര്‍ഷവും ‘കര്‍ത്താവിനായി 24 മണിക്കൂര്‍’ എന്ന പേരില്‍ നടത്തിയിരുന്ന അനുതാപശുശ്രൂഷ ഇന്നലെയാണ് വത്തിക്കാനില്‍ നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച അനുതാപ ശുശ്രൂഷ നയിച്ചത് ഫ്രാന്‍സിസ് പാപ്പയായിരുന്നു. നവ സുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയാണ് ഈ അനുതാപശുശ്രൂഷ സംഘടിപ്പിക്കുന്നത്. ശുശ്രൂഷാ വേളയില്‍ പാപ്പ കുമ്പസാരിക്കുകയും ഏതാനും പേരെ കുമ്പസാരിപ്പിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.