ദൈവത്തിന്റെ നിയമം നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു: മാര്‍പാപ്പ

തന്റെ നിയമം, ഹൃദയം കൊണ്ട് സ്വീകരിക്കാനും പുറമേ പാലിക്കാനും ദൈവം നമുക്ക് കൃപ നല്‍കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. ആസക്തികളില്‍ നിന്നും പാപത്തില്‍ നിന്നുമുള്ള വിമോചനവും ദൈവനിയമം നമുക്ക് നല്‍കുന്നുണ്ട്, പാപ്പാ വ്യക്തമാക്കി.

“ഇക്കാര്യം നാം മറന്നുകളയരുത്. സജീവമായ നിയമം സ്വാതന്ത്ര്യത്തിന്റെ ഉപകരണമാണ്. കുറേക്കൂടി സ്വാതന്ത്ര്യം അനുഭവിക്കാന്‍ നിയമം എന്നെ സഹായിക്കുന്നു. ആസക്തികളുടെയും പാപത്തിന്റെയും അടിമത്വത്തില്‍ നിന്ന് ദൈവനിയമം എന്നെ സ്വതന്ത്രനാക്കുന്നു” പാപ്പാ വിശദീകരിച്ചു.

സത്പ്രവര്‍ത്തികളും ദുഷ്പ്രവര്‍ത്തികളും ആരംഭിക്കുന്നത് ഹൃദയത്തില്‍ നിന്നാണ്. ദൈവത്തിന്റെ നിയമം നാം ഹൃദയത്തില്‍ സ്വീകരിച്ചുകഴിയുമ്പോള്‍, അയല്‍ക്കാരനെ സ്‌നേഹിക്കാതിരിക്കുമ്പോള്‍ നമ്മെത്തന്നെ ഒരു പരിധിവരെ നാം കൊന്നുകളയുകയാണ് ചെയ്യുന്നത് എന്ന് നാം മനസ്സിലാക്കണം. കാരണം, വെറുപ്പും ശത്രുതയും വിഭാഗീയതയും മനുഷ്യബന്ധങ്ങളെയും സ്‌നേഹത്തെയും കൊല്ലും. ഇത് ഗോസ്സിപ്പുകള്‍ക്ക് ബാധകമാണെന്നും പാപ്പാ പറഞ്ഞു.

നിയമം പൂര്‍ത്തിയാക്കാന്‍ മാത്രമല്ല, ദൈവഹിതം നിറവേറ്റാനുള്ള കൃപ നമുക്ക് നല്‍കാന്‍ വേണ്ടിക്കൂടിയാണ് ക്രിസ്തു ലോകത്തിലേയ്ക്കു വന്നത്. ദൈവത്തെയും സഹോദരങ്ങളെയും സ്‌നേഹിക്കുക എന്നതാണ് ദൈവഹിതം, പാപ്പാ വിശദമാക്കി.