ജപമാല ധ്യാനിക്കുമ്പോള്‍ ലഭിക്കുന്ന ദൈവകൃപകള്‍

വി. ജോണ്‍ മരിയ വിയാനി പറയുന്നു: “മറിയത്തിനു സമര്‍പ്പിക്കാവുന്നതില്‍ ഏറ്റവും മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ് ജപമാല.”

ഒരു ക്രിസ്തീയകുടുംബത്തിന്റെ ഏറ്റവും ശക്തമായ ആയുധവും ജപമാല തന്നെ. ജപമാല ചൊല്ലുന്ന ഒരു കുടുംബത്തില്‍ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും കടന്നുവരുന്നു. ആ കൃപകള്‍ ഏതൊക്കെയെന്നു നോക്കാം.

സന്തോഷത്തിന്റെ രഹസ്യങ്ങള്‍

1.ഒന്നാം രഹസ്യം ധ്യാനിക്കുമ്പോള്‍ മംഗളവാര്‍ത്ത സ്വീകരിക്കുന്ന അമ്മ, ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന് പറഞ്ഞുകൊണ്ട് ദൈവത്തോടുള്ള വിധേയത്വം കാണിക്കുന്നു. ഈ വിധേയത്വം നമുക്ക് എളിമയും പകര്‍ന്നു നല്‍കുന്നതാണ്.

2.രണ്ടാം രഹസ്യം ധ്യാനിക്കുമ്പോള്‍ പരിശുദ്ധ അമ്മയുടെ പരസ്‌നേഹവും ശുശ്രൂഷാമനോഭാവവും നമുക്ക് ലഭിക്കുന്നു.

3.മൂന്നാം രഹസ്യം ധ്യാനിക്കുമ്പോള്‍ കുറവുകളെയും ഇല്ലായ്മയേയും ദാരിദ്ര്യത്തെയുമൊക്കെ ഉൾക്കൊള്ളാനുള്ള കൃപ ലഭിക്കുന്നു.

4.നാലാം രഹസ്യം ധ്യാനിക്കുമ്പോള്‍ ദൈവകല്പനകളുടെ അനുസരണത്തിനുള്ള കൃപ ലഭിക്കുന്നു.

5.അഞ്ചാം രഹസ്യത്തില്‍ യേശുവിനെ ദേവാലയത്തില്‍ കണ്ടെത്തിയതു പോലെ നാമും നമ്മുടെ ജീവിതത്തില്‍ യേശുവിനെ കണ്ടെത്തുന്നു.

പ്രകാശത്തിന്റെ രഹസ്യങ്ങള്‍

1. ഇവിടെ ദൈവാത്മാവിനോടുള്ള തുറവിയും സ്വീകരിക്കാനുള്ള സന്നദ്ധതയും കാണിക്കുന്നു.

2. കാനയിലെ കല്യാണം അത് മറിയത്തിലൂടെ യേശുവിലേക്ക് എന്ന ആശയത്തെ സൂചിപ്പിക്കുന്നു.

3. ദൈവരാജ്യ പ്രഘോഷണം അനുതാപവും ദൈവാശ്രയവും നമ്മില്‍ ഉണ്ടാക്കുന്നു.

4. ഈശോയുടെ രൂപാന്തരീകരണം വിശുദ്ധിക്കു വേണ്ടിയുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നു.

5. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനം ദൈവാരാധനാ മനോഭാവത്തെ സൂചിപ്പിക്കുന്നു.

ദുഃഖത്തിന്റെ രഹസ്യങ്ങള്‍

1. ഗദ്‌സേമെനിലെ പ്രാര്‍ത്ഥന നമ്മില്‍ പപബോധത്തെ വളര്‍ത്താനുള്ളതാണ്.

2. ചമ്മട്ടിയടി മനസിന്റെ ശുദ്ധതയെ സൂചിപ്പിക്കുന്നു.

3. മുള്‍മുടിധാരണം ധാര്‍മ്മിക ധൈര്യത്തെ സൂചിപ്പിക്കുന്നു.

4. കുരിശു ചുമക്കല്‍ ക്ഷമ എന്ന പുണ്യം നമുക്ക് നല്കുന്നു.

5. കുരിശുമരണം അത് സ്ഥിരതയെ സൂചിപ്പിക്കുന്നു.

മഹിമയുടെ രഹസ്യങ്ങള്‍

1. ഉത്ഥാനം വിശ്വാസത്തെ സൂചിപ്പിക്കുന്നു.

2. ഈശോയുടെ സ്വര്‍ഗാരോഹണം നമ്മില്‍ പ്രത്യാശ നല്കുന്നു.

3. പെന്തക്കുസ്താ അനുഭവം നമ്മില്‍ പരിശുദ്ധാത്മാവിന്റെ ആഗമനത്തെയും സ്‌നേഹത്തെയും സൂചിപ്പിക്കുന്നു.

4. മാതാവിന്റെ സ്വര്‍ഗാരോഹണം നമുക്ക് നല്ല മരണത്തിനുള്ള കൃപ ലഭിക്കുന്നതിനെ സൂചിപ്പിക്കുന്നു.

5. അഞ്ചാം രഹസ്യം മാതാവിന്റെ മാദ്ധ്യസ്ഥത്തിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു.