ലത്തീന്‍ സെപ്തംബര്‍ 28; ലൂക്ക 9:7-9 – ദൈവസ്വരം

ക്രിസ്തുവിനുവേണ്ടി വഴിയൊരുക്കാന്‍ വന്ന സ്‌നാപകന്റെ ജീവിതം സത്യസന്ധമായിരുന്നു. തന്റെ മനഃസാക്ഷിയുടെ സ്വരത്തിലൂടെ ദൈവസ്വരം ശ്രവിച്ച സ്‌നാപകന്‍ ഹേറോദേസിന്റെ നീചപ്രവര്‍ത്തിക്കെതിരെ ശബ്ദമുയര്‍ത്തി. ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടത്തില്‍ പോലും കേട്ട ദൈവസ്വരത്തെ തള്ളിപ്പറയാന്‍ അവന്‍ തയ്യാറാകുന്നില്ല. നിന്റെ ജീവിതത്തിലും അസത്യത്തിന്റെയും ചതിയുടെയും ദുഷ്‌പ്രേരണകളുടെയും ആയ തിന്മയുടെ സ്വരം കേട്ടെന്നിരിക്കും. ധൈര്യത്തോടെ മനഃസ്സാക്ഷിയിലൂടെ നിന്നോടു സംസാരിക്കുന്ന ദൈവഹിതത്തിനു അപ്പോഴും കീഴ്‌പ്പെടാന്‍ നിനക്കു കഴിയുമോ?
ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.