കണ്ണീര്‍ തുടയ്ക്കുന്ന ദൈവസാന്നിധ്യം

ജോജന്‍ കെ. ജോര്‍ജ്ജ്

കരയുന്ന നേരത്തു കരം നീട്ടിയെന്നുടെ
കണ്ണീരൊപ്പുന്ന യേശുനാഥാ
കാൽവരികുന്നിലെ യാഗത്താലെന്റെ
കദനങ്ങൾ സർവ്വതും നീക്കിയല്ലോ

പാപങ്ങളേറുമീ ജീവിതയാത്രയിൽ
മോഹങ്ങളെല്ലാം തകർന്നിടുമ്പോൾ
നീറും നിരാശയിൽ പതിയുന്ന നേരത്തു
വേറേതു കരമുണ്ടുയർത്തിടുവാൻ

പോയ ദിനത്തിലെ ദുഃഖങ്ങളെല്ലാം
പിന്നാലെ മായാതെ വന്നിടുമ്പോൾ
ഹൃദയത്തിൽ നവ്യമാം അനുഭൂതി പകരുന്ന
ദൈവത്തിൻ സാന്നിധ്യം എത്രയോ ധന്യം.

ജോജന്‍ കെ. ജോര്‍ജ്ജ്