ദൈവം നമ്മെ ഒരിക്കലും കൈവിടില്ല: ഫ്രാൻസിസ് പാപ്പാ

കർത്താവ് നമ്മോടൊപ്പം എന്നുമുണ്ടെന്നും അവിടുന്ന് നമ്മെ ഒരിക്കലും കൈവിടില്ലെന്നും ബ്രാറ്റിസ്ലാവയിലെ ബെത്‌ലഹേം എന്ന അഗതിമന്ദിര സന്ദർശനവേളയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം നടത്തുന്ന ഈ സ്ഥാപനത്തിൽ എത്തിച്ചേർന്ന പാപ്പാ, 20 മിനിറ്റോളം അവിടെ ചിലവഴിക്കുകയും അന്തേവാസികളോട് സംസാരിക്കുകയും ചെയ്തു.

“കർത്താവ് ഇപ്പോഴും നമ്മോടടുത്തിരിക്കുന്നു. ചിലപ്പോൾ നമുക്കവനെ കാണാൻ സാധിക്കും, എന്നാൽ മറ്റു ചിലപ്പോൾ സാധിക്കില്ല. പക്ഷേ ജീവിതപാതയിൽ അവൻ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. പ്രത്യേകിച്ച് കഷ്ടതയുടെ സമയങ്ങളിൽ” – പാപ്പാ പറഞ്ഞു.

ഫ്രാൻസിസ് പാപ്പായുടെ ബുഡാപെസ്റ്റിലേക്കും സ്ലോവാക്യയിലേക്കുമുള്ള അപ്പസ്തോലികയാത്ര സെപ്റ്റംബർ 15 -ന് അവസാനിക്കും. ബെത്‌ലഹേം സെന്ററിന്റെ പുറത്ത് നിരവധി വിശ്വാസികൾ പാപ്പായെ കാണുവാൻ എത്തിച്ചേർന്നിരുന്നു. പാപ്പാ ഏവരെയും അഭിസംബോധന ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.