ദൈവം നമ്മോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ദൈവം നമ്മോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നെന്നും ദൈവത്തിന്റെ കണ്ണുകളിൽ കൂടി ലോകത്തെ കാണാനുള്ള ക്ഷണമാണ് ക്രിസ്തുമസ് എന്നും ഫ്രാൻസിസ് പാപ്പാ. ഡിസംബർ രണ്ടിന് ആഞ്ചലൂസ് പ്രാർത്ഥനക്കിടെയാണ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

“പ്രിയ സഹോദരീ സഹോദരന്മാരേ, ചില കാരണങ്ങളാൽ നാം ദൈവത്തിന് യോഗ്യരല്ലെന്നു കരുതുന്നതിനാൽ പലപ്പോഴും നാം ദൈവത്തിൽ നിന്ന് അകലം പാലിക്കുന്നു. എന്നാൽ ദൈവത്തിന്റെ കണ്ണുകളിൽ കൂടി ലോകത്തെ കാണാൻ നമ്മൾ ശ്രമിക്കണം.

നിങ്ങളുടെ ഹൃദയം തിന്മയാൽ വളരെ മലിനമായി തോന്നുന്നെങ്കിൽ, സ്വയം അടക്കുകയോ, ഭയപ്പെടുകയോ അരുത്. മറിച്ച് ബെത്‌ലഹേമിലെ കാലിത്തൊഴുത്തിനെക്കുറിച്ച് ചിന്തിക്കുക. ആ ദാരിദ്ര്യത്തിലാണ് യേശു ജനിച്ചത്. നിങ്ങളുടെ ഹൃദയം സന്ദർശിക്കുന്നതിനെ തീർച്ചയായും അവൻ ഭയപ്പെടുന്നില്ല” – പാപ്പാ പറഞ്ഞു.

ദൈവം ആഗ്രഹിക്കുന്നത് നമ്മോടു കൂടെ വസിക്കാനാണെന്നും അല്ലാതെ നമ്മിൽ നിന്ന് അകന്നു നിൽക്കാനല്ലെന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.