പകർച്ചവ്യാധിക്ക് കാരണക്കാരൻ ദൈവമല്ല: പെറൂവിയൻ ബിഷപ്പ്

ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് പകർച്ചവ്യാധിക്ക് കാരണക്കാരൻ ദൈവമല്ല ഇന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു പെറുവിലെ ബിഷപ്പ് മോൺ. ഹോസ് അന്റോണിയോ എഗുറെൻ അൻസെൽമി. കോവിഡ് ബാധിച്ചു നിര്യാതനായ വൈദികന്റെ മൃതസംസ്കാര ചടങ്ങിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം ഓർമിപ്പിച്ചത്.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പലരും ദൈവത്തെ പഴിക്കുന്നു. എന്നാൽ ഈ പകർച്ചവ്യാധിക്ക് ഉത്തരവാദി ദൈവമല്ല. ദൈവം സ്നേഹമാണ്. സ്നേഹനിധിയായ ദൈവത്തിനു ഒരിക്കലും തിന്മയായത് തന്റെ ജനത്തിനു സംഭവിപ്പിക്കുവാൻ കഴിയില്ല. അതിനാൽ ഈ മരണങ്ങളും പകർച്ചവ്യാധിയും ദൈവം വരുത്തുന്നതല്ല. അദ്ദേഹം ഓർമ്മപ്പെടുത്തി.

“ഈ വേദനാജനകമായ നിമിഷങ്ങളിൽ അവിടുന്ന് നമ്മോടൊപ്പമുണ്ടെന്നും നമ്മുടെ ചുവടുകളെ നയിക്കുമെന്നും ഉറപ്പുണ്ട്. അതിനാൽ തിന്മയിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നും, നമുക്കും സഭയ്ക്കും ധാരാളം സംരക്ഷണം ലഭിക്കുന്നു”- ബിഷപ്പ് കൂട്ടിച്ചേർത്തു. ഒപ്പം കോവിഡ് ബാധിതനായി മരണമടഞ്ഞ വൈദികൻ ഫാ. ടെർജിയുടെ സേവനങ്ങളെ അദ്ദേഹം പ്രത്യേകം സ്മരിക്കുകയും നന്ദി പറയുകയും ചെയ്തു. മരണമടഞ്ഞ വൈദികന് നിത്യശാന്തി ലഭിക്കുവാനും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്ക് സമാശ്വാസം ലഭിക്കുവാനും ബിഷപ്പ് പ്രത്യേകം പ്രാർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.