ഗ്ലോറിയ 2020 സീസൺ 2 : ആകർഷകമായ സമ്മാനങ്ങളുമായി ഓൺലൈൻ കരോൾഗാന മത്സരം

ക്രിസ്തുമസ് കാലത്തെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടികൊണ്ട് ഗ്ലോറിയ 2020 സീസൺ 2 ഓൺലൈൻ കരോൾ ഗാന മത്സരം. എംസിബിഎസ് ക്രിസ്‌റ്റോൺ മീഡിയയും എംസിബിഎസ് കലാഗ്രാമവും ചേർന്ന് നടത്തുന്ന ഈ ഓൺലൈൻ കരോൾഗാന മത്സരത്തിൽ രണ്ടു ക്യാറ്റഗറികളിലായി മത്സരാർത്ഥികൾക്ക് പങ്കെടുക്കാം. 17 വയസ്സുവരെയുള്ള കുട്ടികൾക്കായി ഗ്ലോറിയ ഏയ്ഞ്ചൽസ് എന്ന ക്യാറ്റഗറിയും 18 വയസിനു മുകളിലേക്കുള്ള വ്യക്തികൾക്കായി ഗ്ലോറിയ മജോരെ എന്ന ക്യാറ്റഗറിയും.

ഓൺലൈൻ ആയി പങ്കെടുക്കുന്ന ടീമുകളിൽ അഞ്ചു മുതൽ ഏഴുവരെ അംഗങ്ങളെ അനുവദിക്കുന്നതാണ്. കൂടാതെ പുരുഷന്മാർ തന്നെയോ സ്ത്രീകൾ മാത്രമോ ഉള്ള ടീമിനും മിക്സഡ് ടീമിനും പങ്കെടുക്കാം. ഓൺലൈൻ ആയി അയച്ചു കിട്ടുന്ന എൻട്രികളിൽ നിന്നും രണ്ടു ക്യാറ്റഗറികളിൽ നിന്നായി അഞ്ചു വീതം ടീമുകളെ തിരഞ്ഞെടുക്കുകയും ആ പത്തു ടീമുകൾക്ക് ലൈവ് ആയി പാടുവാൻ അവസരം നൽകുകയും ചെയ്യുന്നു. ഇത് 2020 ഡിസംബർ 20 നു കടുവക്കുളം ലിറ്റിൽ ഫ്ലവർ ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഒന്നാം സമ്മാനം -7000 രൂപ, രണ്ടാം സമ്മാനം- 5000 , മൂന്നാം സമ്മാനം – 3000 രൂപ എന്നിവയാണ് വിജയികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇതുകൂടാതെ ഒരു മത്സരം കൂടെ ഓൺലൈനിൽ നടത്തപ്പെടുന്നുണ്ട്. ‘ഗ്ലോറിയ നസറത്ത്’. ഇത് ഫാമിലി കരോൾ ഗാന മത്സരം ആണ്. കുടുംബാംഗങ്ങൾ ഒന്നിച്ചു ചേർന്ന് കരോൾ ഗാനം ആലപിക്കുകയും അയച്ചു തരുകയും ചെയ്യുക. ഗ്ലോറിയ നസറത്ത് മത്സരത്തിന് രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കുമായി 9446194671 , 9037667226 എന്നീ നമ്പറുകളിലോ mcbscristone@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.