ആഗോള ബൈബിൾ മാസാചരണത്തിനു തുടക്കമായി

എല്ലാ വർഷവും സെപ്റ്റംബർ മാസം കത്തോലിക്കാ സഭ വിശുദ്ധ ബൈബിളിന്റെ മാസമായി ആചരിക്കുന്നു. തിരുവെഴുത്തുകളുടെ അറിവിലൂടെ ദൈവവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സെപ്റ്റംബർ മാസം സഭ പ്രത്യേകമായി ബൈബിൾ മാസമായി ആചരിക്കുന്നത്.

എ.ഡി. 420 സെപ്റ്റംബർ 30 -ന് അന്തരിച്ച, ബൈബിളിന്റെ ലത്തീൻ പരിഭാഷകനായ വി. ജെറോമിന്റെ തിരുനാൾ ആചരിക്കുന്നതിന്റെ ഭാഗമായി ഈ ബൈബിൾ മാസാചരണം പ്രാധാന്യമർഹിക്കുന്നു. ‘വചനത്തിന്റെ പ്രാർത്ഥനാപരമായ വായന,’ ‘ഭയത്തെ പ്രത്യാശയാക്കി മാറ്റുവാൻ വിശുദ്ധ ബൈബിൾ’ തുടങ്ങിയ പ്രത്യേക ചിന്തകളിലൂടെ വിവിധ രാജ്യങ്ങളിൽ വിപുലമായ പരിപാടികളാണ് ഈ മാസം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.