അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ സംരക്ഷണത്തിനായി 22 മില്യണ്‍ ഡോളര്‍ സ്വരുക്കൂട്ടി റേഡിയോ അവതാരകന്‍

അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ സംരക്ഷിക്കാനും സുരക്ഷിതരാക്കാനുമായി റേഡിയോ അവതാരകനായ ഗ്ലെന്‍ ബെക്കിന്റെ ആഹ്വാന പ്രകാരം ഇതിനോടകം സ്വരുക്കൂട്ടിയത് 22 മില്യണ്‍ ഡോളര്‍. വെറും മൂന്നു ദിവസം കൊണ്ടാണ് ഇത്രയും പണം തന്റെ ശ്രോതാക്കളില്‍ നിന്ന് സ്വരൂപിച്ചത്. രാജ്യത്തെ അയ്യായിരത്തോളം വരുന്ന ക്രൈസ്തവരേയും താലിബാന്റെ പിടിയിലമര്‍ന്ന സ്ത്രീകളെയും, കുട്ടികളെയും രക്ഷിക്കാനാണ് ഈ പണം ഉപയോഗിക്കുക.

നസറേന്‍ ഫണ്ട് എന്ന പേരിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുളള പണം അദ്ദേഹം കണ്ടെത്തിയത്. ആഹ്വാനം നല്‍കി 24 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 മില്യണ്‍ ഡോളര്‍ ലഭിച്ചിരുന്നു. ആളുകള്‍ നല്‍കിയ പണം 22 മില്യണ്‍ ഡോളര്‍ കഴിഞ്ഞെന്ന് ഇക്കഴിഞ്ഞ ദിവസമാണ് ഗ്ലെന്‍ ബെക് വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനില്‍ പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി ശ്രോതാക്കള്‍ നല്‍കിയ തുക കണ്ടപ്പോള്‍ തനിക്ക് സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ശ്രോതാക്കള്‍ നല്‍കിയ പണം മുഴുവനും അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയും, അവിടെനിന്ന് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ വേണ്ടിയും ഉപയോഗിക്കുമെന്ന് ഗ്ലെന്‍ ബെക് പറഞ്ഞു. ക്രൈസ്തവരെ സംരക്ഷിക്കാന്‍ ശ്രോതാക്കള്‍ കാണിച്ച ഉദാരത മോശയുടെ അത്ഭുതപ്രവൃത്തി പോലെ ആകുമെന്നും, ഇത് ഭാവിയെപ്പറ്റിയുള്ള തന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളപ്പിച്ചുവെന്നും ട്വിറ്ററിലൂടെ ഗ്ലെന്‍ ബെക് പറഞ്ഞു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.