ലെബനന് ഒരു നല്ല നാളേയ്ക്ക് അവസരം നൽകുക: വത്തിക്കാൻ

കടുത്ത രാഷ്ട്രീയ – സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ലബനനിലെ ജനങ്ങൾക്ക് മികച്ച ഭാവി സൃഷ്ടിക്കാൻ അവസരം നൽകണമെന്ന് വത്തിക്കാൻ ഉദ്യോഗസ്ഥർ അന്താരാഷ്ട്ര നേതാക്കളോട് ആവശ്യപ്പെട്ടു. ഗുരുതരമായ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ലബനനെ സഹായിക്കേണ്ടതുണ്ടെന്നും ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടാതെയിരിക്കാനും അവരെ നമുക്ക് സഹായിക്കാമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ്സ് വിഭാഗം അണ്ടർ സെക്രട്ടറി മോൺസി. മിറോസ്വാ വച്ചോവ്സ്കി പറഞ്ഞു.

ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലുള്ള ലബനൻ, ഉറച്ച പ്രവർത്തനങ്ങളിലൂടെ സഹായം വാഗ്ദാനം ചെയ്യാൻ ലോകരാഷ്ട്രങ്ങളോട് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചതിനു പിന്നാലെയാണ് വത്തിക്കാൻ ഉദ്യോഗസ്ഥരുടെയും പ്രസ്താവന. കഴിഞ്ഞ 150 വർഷത്തിനിടയിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട രാജ്യമാണ് ലബനൻ. ഭക്ഷ്യവസ്തുക്കളുടെ വില 400 ശതമാനമാണ് വർദ്ധിച്ചത്. മോഷണം 65 ശതമാനം വർദ്ധിച്ചു. കോവിഡ്-19 രാജ്യത്തിനു കൂടുതൽ പ്രതിസന്ധി നൽകി. തുറമുഖ സ്ഫോടനത്തിന്റെ ഒന്നാം വാർഷികമായിരുന്നു ഇന്നലെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.