ഘാനയെ ക്രിസ്തുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിക്കുന്നു

അക്കാറ: അറുപത് വര്‍ഷത്തിന് ശേഷം ഘാനയെ യേശുവിന്റെ തിരുഹൃദയത്തിനു പുനര്‍പ്രതിഷ്ഠ നടത്തുന്നു. 1957 മാര്‍ച്ച് മൂന്നിനായിരുന്നു ആദ്യമായി ഈശോയുടെ തിരുഹൃദയപ്രതിഷ്ഠ അക്കാറയിലെ ഹോളി സ്പിരിറ്റ്—കത്തീഡ്രലില്‍ വെച്ചു നടന്നത്.
അക്കാറയില്‍ പുനര്‍പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത് അടുത്തമാസം നാലിനാണ്. ഘാനയിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷോ ആര്‍ച്ച്ബിഷപ്പ് ജീന്‍ മാരി സ്‌പെയ്ച്ച്, ഘാന കാത്തലിക് കോണ്‍ഫറന്‍സ് പ്രസിഡന്റ് ബിഷപ്പ് ഫിലിപ്പ് നാമേഹ്, മറ്റു മെത്രാന്മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും. സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.