വിശ്വാസത്തില്‍ ആഴപ്പെട്ട് ഘാന

അക്കാറ: ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസജീവിതത്തില്‍  ആഴപ്പെടുന്നതായി റിപ്പോര്‍ട്ട്. ഘാനയിലെ 2.6 കോടി ജനങ്ങളില്‍ 70 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. പാതയോരങ്ങളിലും മറ്റും പ്രാര്‍ത്ഥന ചൊല്ലിയും ബൈബിള്‍ വായിച്ചുമാണ് ക്രൈസ്തവര്‍  തങ്ങളുടെ വിശ്വാസം പ്രഘോഷിക്കുന്നത്. ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുമ്പോഴും ഓഫീസിലും  ഇവര്‍ വിശുദ്ധ ബൈബിള്‍ കൈയില്‍ കരുതുന്നുണ്ട്.

ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായി ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും മാറുമെന്ന് മതപണ്ഡിതന്‍മാര്‍ വിലയിരുത്തുന്നു. അതേപോലെ ദേവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണത്തിലും വര്‍ദ്ധനവാണ്. രാത്രി പ്രാര്‍ത്ഥനയിലെ പങ്കെടുക്കുന്നവരുടെ എണ്ണവും പൊതുനിരത്തിലെ രാത്രി പ്രാര്‍ത്ഥനയിലെ എണ്ണവും വര്‍ദ്ധിച്ചത് വിശ്വാസത്തില്‍ ആഴപ്പെട്ടതിന്റെ വ്യക്തമായ സൂചനയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.