മരണത്തിനുവേണ്ടി ഒരുങ്ങേണ്ടത് എങ്ങനെ

ജീവിതത്തില്‍ സംഭവിക്കുമെന്ന് ഉറപ്പുള്ള ഒരേയൊരു കാര്യമേയുള്ളൂ. അത് മരണമാണ്. അതുകൊണ്ടു തന്നെ എപ്പോഴും അതിന് തയ്യാറായിരിക്കുകയും വേണം. നന്നായി ജീവിച്ചാല്‍ മാത്രമേ നല്ലതുപോലെ മരിക്കാന്‍ കഴിയൂ. എങ്ങനെയാണ് നല്ലതുപോലെ മരിക്കാന്‍ ജീവിതത്തില്‍ ഒരുങ്ങേണ്ടത് എന്ന് വി. ഡോണ്‍ ബോസ്കോ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്…

1. മാസംതോറുമുളള കുമ്പസാരം.
2. സന്തോഷകരമായ മരണത്തെക്കുറിച്ചുള്ള ധ്യാനം.
3. ജീവിതത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന പുണ്യാഭിവൃദ്ധികളെക്കുറിച്ചുള്ള ദിവസവും ഒരു മണിക്കൂര്‍ നേരത്തെ ധ്യാനം.
4. ഏതെങ്കിലും ഒരു വിശുദ്ധനെ തിരഞ്ഞെടുത്ത് ഒരു മാസം ആ വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടി നല്ല മരണത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക.
5. ബെനഡിക്ട് 13-ാമന്‍ മാര്‍പാപ്പ രചിച്ച നന്മരണ പ്രാര്‍ത്ഥനകള്‍ ചൊല്ലുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ