പരുമല തിരുമേനിയുടെ ഓർമ്മയാചരിച്ച് ജർമ്മനിയിലെ ഓർത്തഡോക്സ് വിശ്വാസികൾ

പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 117-ാമത് ഓർമ്മപ്പെരുനാൾ ആചരിച്ച് ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ. കൊളോണ്‍ – ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തിൽ ബോണിലെ സെന്‍റ് ഹെഡ്വിഗ് ദേവാലയത്തിൽ വിവിധ പരിപാടികളോടെ ഭക്തിപൂർവം ആഘോഷിച്ചു.

നവംബർ മൂന്നിന് രാവിലെ 9.45 ന് പ്രഭാത നമസ്ക്കാരത്തോടെ ആരംഭിച്ച പെരുന്നാൾ ആഘോഷത്തിൽ വിശുദ്ധ കുർബാനയ്ക്ക് ഫാ. ആഷു അലക്സാണ്ടർ(ബ്രസൽസ്) കാർമികത്വം വഹിച്ചു. പരുമല തിരുമേനിയുടെ മാതൃകാപരവും പ്രാർത്ഥനാ പൂർണ്ണവുമായ ജീവിതം എല്ലാവരും മാതൃകയാക്കണമെന്നും അതിനായി ഒരോരുത്തരും സ്വന്തം ജീവിതം രൂപാന്തരപ്പെടുത്തുണമെന്നും വചനപ്രഘോഷണത്തിൽ ഫാ.ആഷു ഓർമ്മിപ്പിച്ചു.

രോഗികൾക്കും മരിച്ചവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥന, ധൂപപ്രാർത്ഥന, റാസ, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ് എന്നിവയ്ക്കു ശേഷം പാരീഷ് ഹാളിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.