ജനസാന്നിധ്യമുള്ള പൊതുകൂടിക്കാഴ്ച പാപ്പാ പുനരാരംഭിക്കും

ജനസാന്നിധ്യമുള്ള പൊതുകൂടിക്കാഴ്ച പാപ്പാ പുനരാരംഭിക്കും. അപ്പസ്‌തോലിക അരമനയില്‍ നിന്നും വി. ഡമാസൂസിന്റെ നടുമുറ്റത്തേയ്ക്ക്, സെപ്റ്റംബര്‍ 2 (ബുധനാഴ്ച) മുതല്‍ വത്തിക്കാനിലെ അപ്പസ്‌തോലിക അരമനയുടെ പിന്നാമ്പുറത്ത് വി. ഡമസൂസിന്റെ നാമത്തിലുള്ള വിസ്തൃതമായ നടുമുറ്റത്തെ താല്ക്കാലിക വേദിയിലായിരിക്കും ജനങ്ങള്‍ക്കൊപ്പമുള്ള പാപ്പായുടെ പൊതുകൂടിക്കാഴ്ച പരിപാടി പുനരാരംഭിക്കുന്നത്. ബുധനാഴ്ച പ്രാദേശികസമയം കൃത്യം 9.30-ന് പാപ്പാ വേദിയിലെത്തി പരിപാടി ആരംഭിക്കുമെന്നും വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി ആഗസ്റ്റ് 26- ാം തീയതി ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. മഹാമാരി മൂലമാണ് പൊതുജനസാന്നിധ്യത്തോടെയുള്ള പൊതുകൂടിക്കാഴ്ച നിര്‍ത്തി വച്ചിരുന്നത്.

വേദിയിലേയ്ക്കുള്ള ജനങ്ങളുടെ പ്രവേശനം പതിവുപോലെ രാവിലെ 7.30-ന് ആരംഭിക്കും. പൊതുകൂടിക്കാഴ്ചയ്ക്കും പ്രാര്‍ത്ഥനയ്ക്കുമുള്ള പുതിയ വേദിയില്‍ എത്തിച്ചേരാന്‍ വത്തിക്കാന്റെ വലതു ഭാഗത്തുള്ള സ്തംഭാവലിയിലുള്ള (collonade) വെങ്കല കവാടത്തിലൂടെ (Bronze Gate) ടിക്കറ്റില്ലാതെയായിരിക്കും താല്ക്കാലികമായി പ്രവേശനമെന്നും വത്തിക്കാന്റെ പ്രസ്താവന വ്യക്തമാക്കി.

അപ്പസ്‌തോലിക അരമനയോടു ചേര്‍ന്നുള്ള മൂന്നു കെട്ടിടങ്ങളുടെ ഇടയ്ക്ക്, പിന്നാമ്പുറത്തായി വരുന്ന വിസ്തൃതമായ നടുമുറ്റമാണ് വിശുദ്ധനായ പാപ്പാ ഡമാസൂസിന്റെ പേരില്‍ (Coutryard of Saint Damaso) ഇന്ന് അറിയപ്പെടുന്നത്. ക്രിസ്താബ്ദം 366 മുതല്‍ 384 വരെ സഭയെ ഭരിച്ച പാപ്പായാണ് വി. ഡമാസൂസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.