ആതുരസേവന രംഗത്ത് ജീവകാരുണ്യ ആംബുലൻസുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെയും കോട്ടയം കാരിത്താസ് ആശുപത്രിയുടെയും നേതൃത്വത്തിൽ നിർധനരോഗികൾക്ക് ഒരു സാന്ത്വനസ്പർശമായി കുറഞ്ഞ യാത്രാചിലവിൽ ആശുപത്രികളിൽ എത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നു. വിവിധ ആശുപത്രികളിലേക്കുള്ള സാധാരണ യാത്രാനിരക്കിൽ നിന്നും കുറഞ്ഞ യാത്രാചിലവിൽ ഉടനടി ആശുപതിയിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതോടൊപ്പം മൃതസംസ്കാര ശുശ്രുഷകൾക്കും സാന്ത്വനപരിചരണത്തിനും വാഹനത്തിന്റെ സേവനം ഉപയുക്തമാകതക്ക രീതിയിലാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്‌ഘാടനം കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോ. ബിനു കുന്നത്ത് നിർവ്വഹിച്ചു. 24 മണിക്കൂറും വാഹനത്തിന്റെ സേവനം ലഭ്യമാകുന്നതാണെന്ന്‌ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.